എളുപ്പത്തില്‍ റെഡിയാക്കാം ചന തവ പുലാവ്

Web Desk   | Asianet News
Published : May 01, 2021, 04:47 PM IST
എളുപ്പത്തില്‍ റെഡിയാക്കാം ചന തവ പുലാവ്

Synopsis

വളരെ ഹെൽത്തിയും അത് പോലെ തന്നെ രുചികരവുമാണ് ഈ വിഭവം. എങ്ങനെയാണ് ചന തവ പുലാവ് തയ്യാറാക്കുന്നതെന്ന് നോക്കാം..

ബസ്മതി അരിയും വേവിച്ച വെളുത്ത കടലയും ചന മസാലയുമൊക്കെ ചേർത്ത് തയ്യാറാക്കുന്ന ഒരു സ്പെഷ്യൽ വിഭവമാണ് ചന തവ പുലാവ്. വളരെ ഹെൽത്തിയും അത് പോലെ തന്നെ രുചികരവുമാണ് ഈ വിഭവം. എങ്ങനെയാണ് ചന തവ പുലാവ് തയ്യാറാക്കുന്നതെന്ന് നോക്കാം..

 വേണ്ട ചേരുവകൾ

വേവിച്ച വെളുത്ത കടല                 50 ഗ്രാം
ബസ്മതി അരി വേവിച്ചത്                100 ഗ്രാം
ഉള്ളി                                                     1 കപ്പ്‌
പച്ചമുളക്                                            2 എണ്ണം
ഇഞ്ചി                                                  2 ടീസ്പൂൺ
വെളുത്തുള്ളി                                  1 ടീസ്പൂൺ
തക്കാളി അരച്ചത്                              1 കപ്പ്‌
ജീരകം                                              1 ടീസ്പൂൺ
മഞ്ഞൾ പൊടി                                1/4 ടീസ്പൂൺ
ചില്ലി പേസ്റ്റ്                                       1 ടീസ്പൂൺ
ചന മസാല                                       1  ടീസ്പൂൺ
ഗരം മസാല                                      3/4 ടീസ്പൂൺ
മല്ലി പൊടി                                       1 ടീസ്പൂൺ
നെയ്യ്                                               5 ടേബിൾ സ്പൂൺ
നാരങ്ങ നീര്                                 1 ടേബിൾ സ്പൂൺ 
 ഉപ്പ്                                                    ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ഒരു പാനിലേക്ക് 2 ടേബിൾ സ്പൂൺ നെയ്യൊഴിക്കുക. അത് ചുടാകുമ്പോൾ അതിലേക്കു ജീരകം ഇടുക. ശേഷം ഇഞ്ചിയും, വെളുത്തുള്ളിയും ഇട്ടു നന്നായി വഴറ്റുക. അതിലേക്കു ചെറുതായി അരിഞ്ഞു വച്ചിട്ടുള്ള ഉള്ളിയും പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക. 

നന്നായി വഴറ്റി വരുമ്പോൾ അതിലേക്കു തക്കാളി അരച്ചത് കൂടി ഒഴിച്ച് നന്നായി കുറുക്കി എടുക്കുക. കുറുകി വെള്ളം ഒക്കെ വറ്റി വരുമ്പോൾ അതിലേക്കു മുകളിൽ പറഞ്ഞ മസാലകളും ഒക്കെ ചേർത്ത് നന്നായി വഴറ്റുക. ഇനി അതിലേക്കു വേവിച്ചു വച്ചിട്ടുള്ള വെളുത്ത കടല കൂടി ചേർത്ത് കൊടുത്ത് അതിലേക്കു കുറച്ചു മല്ലിയില കൂടി ചേർക്കുക. ഇത് ഒരു 5. മിനിറ്റ് ചെറിയ തീയിൽ വച്ചു വേവിക്കുക.

 ശേഷം വേവിച്ചു വച്ചിട്ടുള്ള ബസ്മതി അരിയുടെ ചോറ് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.കുറച്ചു നാരങ്ങ നീരും ഒന്ന് മുകളിലൂടെ ഒഴിച്ച് കൊടുത്തു മിക്സ്‌ ചെയ്യുക. കുറച്ചു നെയ്യും മല്ലിയിലയും മുകളിലൂടെ ഇട്ടു കൊടുത്ത് ഒരു 10 മിനിറ്റ് ചെറിയ തീയിൽ അടച്ചു വച്ചു വേവിക്കുക. ചൂടോടെ സലാഡിന്റെയും പപ്പടത്തിന്റെയും കൂടെ സേർവ് ചെയ്യാം.

ഇഞ്ചി കൊണ്ട് ഒരു വെറെെറ്റി രസം; ഈസിയായി തയ്യാറാക്കാം

തയ്യാറാക്കിയത്:
പ്രഭ,
ദുബായ്

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍