ചൂടുള്ള കാപ്പിയിലേക്ക് ഒരു ഐസ്‌ക്യൂബ്; വ്യത്യസ്തമായ വീഡിയോ...

Web Desk   | others
Published : Sep 18, 2020, 05:35 PM IST
ചൂടുള്ള കാപ്പിയിലേക്ക് ഒരു ഐസ്‌ക്യൂബ്; വ്യത്യസ്തമായ വീഡിയോ...

Synopsis

ഇത്തരത്തില്‍ കാപ്പി കഴിക്കുന്നത് ഇതുവരെ കേട്ടറിഞ്ഞിട്ട് പോലുമില്ലെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ വീഡിയോയ്ക്ക് വേണ്ടി വെറുതെ കാപ്പിയില്‍ ഐസ് ക്യൂബ് ചേര്‍ത്തതേയുള്ളൂ, അത് കഴിക്കാന്‍ സാധ്യതയില്ലെന്ന അഭിപ്രായവും പലരും പറയുന്നുണ്ട്

ഭക്ഷണവുമായി ബന്ധപ്പെട്ട് വരുന്ന വ്യത്യസ്തമായ വീഡിയോകള്‍ക്കെല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കാറ്. പലപ്പോഴും നമ്മുടെ ശീലങ്ങള്‍ക്കും അഭിരുചികള്‍ക്കുമെല്ലാം വിരുദ്ധമായ രീതിയില്‍ രുചികളെ പരസ്പരം ചേര്‍ത്തുയോജിപ്പിക്കുന്ന പരീക്ഷണങ്ങളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടാറുണ്ട്. 

അത്തരമൊരു ചെറു വീഡിയോയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ചൂടുള്ള കാപ്പിയില്‍ ഐസ് ക്യൂബ് ചേര്‍ക്കുന്നതിനെ കുറിച്ച് നിങ്ങളാരെങ്കിലും ഇതിന് മുമ്പ് കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇതാ കേട്ടോളൂ, അങ്ങനെയും പരീക്ഷണങ്ങള്‍ നടത്തുന്നവരുണ്ട്. 

സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള 'റെഡ്ഡിറ്റ്' വീഡിയോയില്‍ വ്യത്യസ്തമായ ഈ പരീക്ഷണമാണ് കാണിച്ചിരിക്കുന്നത്. 

 


നിരവധി പേരാണ് വീഡിയോയ്ക്ക് പ്രതികരണമറിയിച്ച് എത്തിയിരിക്കുന്നത്. ഇത്തരത്തില്‍ കാപ്പി കഴിക്കുന്നത് ഇതുവരെ കേട്ടറിഞ്ഞിട്ട് പോലുമില്ലെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ വീഡിയോയ്ക്ക് വേണ്ടി വെറുതെ കാപ്പിയില്‍ ഐസ് ക്യൂബ് ചേര്‍ത്തതേയുള്ളൂ, അത് കഴിക്കാന്‍ സാധ്യതയില്ലെന്ന അഭിപ്രായവും പലരും പറയുന്നുണ്ട്. എന്തായാലും സംഗതി വ്യാപകമായ ശ്രദ്ധ നേടിയെന്നത് സത്യം തന്നെ. 

Also Read:- ചോക്ലേറ്റിൽ മുക്കിപ്പൊരിച്ചെടുത്ത ചിക്കൻ; വൈറലായി വീഡിയോ; വിമര്‍ശനം...

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍