വീണ്ടുമൊരു വിചിത്രമായ ഫുഡ്  'കോമ്പിനേഷനാ'ണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ചിക്കൻ കൊണ്ടുള്ള ഒരു പരീക്ഷണമാണിത്.  ചോക്ലേറ്റിൽ മുക്കിപ്പൊരിച്ച ഒരു ചിക്കനാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

കഷ്ണങ്ങളാക്കി വച്ചിരിക്കുന്ന ചിക്കൻ ഒരു പാത്രത്തിൽ വച്ചിരിക്കുന്ന ഉരുക്കിയ ചോക്ലേറ്റിൽ മുക്കിയെടുക്കുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം ഇവ തിളച്ച എണ്ണയിലേക്കിട്ട് വറുത്തുകോരുകയാണ്. എന്നിട്ടോ സോസില്‍ മുക്കിയെടുത്തു കഴിക്കാൻ തുടങ്ങുകയാണ്. 

 

ട്വിറ്ററിലൂടെ വൈറലായ വീഡിയോ ഇതുവരെ 13 ലക്ഷത്തിലധികം പേരാണ് കണ്ടത്. ചിക്കനോട് എങ്ങനെയാണ് ഇങ്ങനെ ചെയ്യാൻ തോന്നുന്നതെന്നും ഇത് ഭക്ഷണത്തോടുള്ള കുറ്റകൃത്യമാണെന്നും ചിക്കനോടുള്ള ക്രൂരതയാണെന്നുമൊക്കെ പലരും അഭിപ്രായപ്പെട്ടു. 

പുഴുങ്ങിയ മുട്ട ചായയില്‍ മുക്കി കഴിക്കുന്നതിന്‍റെയും ബിരിയാണിക്ക് മുകളില്‍ ചോക്ലേറ്റ് ഒഴിച്ചു കഴിക്കുന്നതിന്‍റെയും തണ്ണിമത്തന് മുകളില്‍ കെച്ചപ്പ് ഒഴിച്ചതും പാനിപൂരിക്കുള്ളില്‍ ന്യൂഡില്‍സ് നിറച്ച് കഴിക്കുന്നതിന്‍റെയും ചിത്രങ്ങളും അടുത്തിടെ വൈറലായിരുന്നു. 

Also Read: പുഴുങ്ങിയ മുട്ട ചായയില്‍ മുക്കി കഴിച്ചു; ക്രൂരതയെന്ന് സോഷ്യല്‍ മീഡിയ; വൈറലായി ചിത്രം

ഇതാ അടുത്തൊരു പാചക പരീക്ഷണം കൂടി; 'നശിപ്പിക്കരുത്' എന്ന് ആളുകള്‍, വൈറലായി ചിത്രം...