വെള്ളരിക്കാ വിത്തുകളുടെ ഈ ഗുണങ്ങൾ അറിയാമോ?

Published : Dec 02, 2023, 04:34 PM ISTUpdated : Dec 02, 2023, 05:19 PM IST
വെള്ളരിക്കാ വിത്തുകളുടെ ഈ ഗുണങ്ങൾ അറിയാമോ?

Synopsis

ശരീരത്തിൽ ജലാംശം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. ഫൈബര്‍, വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങി ധാരാളം പോഷകങ്ങള്‍ വെള്ളരിക്കയില്‍ അടങ്ങിയിട്ടുണ്ട്. ഫൈബറിന്റെ നല്ല ഉറവിടമാണ് വെള്ളരിക്ക.

വെള്ളരിക്ക കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. നിരവധി ആരോഗ്യ ഗുണങ്ങളുളള ഒരു പച്ചക്കറിയാണ് വെള്ളരിക്ക. വെള്ളരിക്കയിൽ 95 ശതമാനവും വെള്ളമാണ്. ശരീരത്തിൽ ജലാംശം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. ഫൈബര്‍, വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങി ധാരാളം പോഷകങ്ങള്‍ വെള്ളരിക്കയില്‍ അടങ്ങിയിട്ടുണ്ട്. ഫൈബറിന്റെ നല്ല ഉറവിടമാണ് വെള്ളരിക്ക.

വെള്ളരിക്ക പോലെ തന്നെ ഗുണമുള്ളതാണ് വെള്ളരിക്കാ വിത്തുകള്‍ക്കും.  ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ് വെള്ളരിക്കാ വിത്തുകള്‍. വെള്ളരിക്കയുടെ വിത്തിലും വെള്ളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. വിറ്റാമിന്‍ കെ അടങ്ങിയ വെള്ളരിക്കാ വിത്തുകള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.  വെള്ളരിക്കാ വിത്തില്‍ അടങ്ങിയിട്ടുള്ള നാരുകൾ വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. ഇവയുടെ കലോറിയും കുറവാണ്. 

ഫൈബർ, പൊട്ടാസ്യം, മഗ്നീഷ്യം, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ വെള്ളരിക്കാ വിത്തുകള്‍ രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഇവ ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും.  

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഈ വിറ്റാമിനുകളുടെ കുറവ് ക്യാന്‍സര്‍ സാധ്യത കൂട്ടും...

youtubevideo

PREV
click me!

Recommended Stories

ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...
ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍