ഇലക്കറികൾ ധാരാളം കഴിച്ചോളൂ; ​ഗുണങ്ങൾ പലതാണ്

Web Desk   | Asianet News
Published : Feb 16, 2021, 08:58 PM ISTUpdated : Feb 16, 2021, 10:31 PM IST
ഇലക്കറികൾ ധാരാളം കഴിച്ചോളൂ; ​ഗുണങ്ങൾ പലതാണ്

Synopsis

പച്ച നിറത്തിലുള്ള ഇലക്കറികളാണ് കൂടുതല്‍ ഉത്തമം. അമിതമായ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയ ധമനികള്‍ക്ക് സംരക്ഷണം നല്‍കാനും പച്ച നിറത്തിലുള്ള ഇലക്കറികള്‍ സഹായിക്കുന്നു.

ഇലക്കറികൾ ധാരാളം കഴിക്കണമെന്നാണ് ഡോക്ടർമാർ പറയാറുള്ളത്. ഹൃദയാഘാതം, കാഴ്ചക്കുറവ്, പൊണ്ണത്തടി ഇവയ്‌ക്കെല്ലാം പരിഹാരമാണ് ഭക്ഷണത്തിൽ ഇലക്കറി ഉൾപ്പെടുത്തുന്നത്. പച്ച നിറത്തിലുള്ള ഇലക്കറികളാണ് കൂടുതല്‍ ഉത്തമം.

അമിതമായ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയ ധമനികള്‍ക്ക് സംരക്ഷണം നല്‍കാനും പച്ച നിറത്തിലുള്ള ഇലക്കറികള്‍ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ദിവസേന നിശ്ചിത അളവില്‍ ഇലക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കുക.

തഴുതാമ, ചേമ്പില, ചീര, വേലിച്ചീര, മൈസൂർച്ചീര, മണിത്തക്കാളിയില, പയറില, മുരിങ്ങയില തുടങ്ങി നിരവധി ഇലക്കറികൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. ഇവയെല്ലാം ആരോഗ്യഗുണങ്ങളിൽ മുന്നിലാണ്.

ഇലക്കറികളിൽ മിക്കവയിലും ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, ജീവകം എ, സി, കെ എന്നിവയെല്ലാം ചീരയിൽ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനും ദഹനത്തെ സഹായിക്കുന്നതിനും ചീര കഴിക്കുന്നത് കൂടുതൽ ​ഗുണം ചെയ്യും.

അറിയാം, വാഴപ്പിണ്ടി കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

PREV
click me!

Recommended Stories

പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
ശരീരഭാരം കുറയ്ക്കാൻ മല്ലിയില മതി; ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം