
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരു കേക്കിന്റെ ചിത്രമാണ് വെെറലാകുന്നത്. ഈ കേക്കിന്റെ പ്രത്യേകത എന്താണെന്നല്ലേ? സംഗതി ഒരു 'ബർഗർ കേക്കാ'ണ്. ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് ബർഗർ കേക്കിന്റെ ചിത്രം പങ്കുവച്ചത്.
പത്തോളം ബർഗറുകൾ ചേർത്താണ് ഈ കേക്ക് തയ്യാറാക്കിയിരിക്കുന്നത്. വട്ടത്തിൽ നിരത്തിവച്ച ബർഗറുകൾക്ക് നടുവിൽ അടുക്കിവച്ച ബർഗറുകളാണ് ചിത്രത്തിലുള്ളത്. മെഴുകുതിരികളെ അനുസ്മരിപ്പിക്കാൻ ഫ്രഞ്ച് ഫ്രൈസ് മുകളിൽ കുത്തിവച്ചിരിക്കുന്നതും ചിത്രത്തിൽ കാണാം.
നിരവധി പേരാണ് 'ബർഗർ കേക്കി'ന് ചിത്രത്തിന് താഴേ രസകരമായ കമന്റുകൾ ചെയ്തിരിക്കുന്നത്. ഇത്ര വ്യത്യസ്തമായൊരു കേക്ക് ഇതുവരെയാരും കണ്ടിട്ടുണ്ടാവില്ലെന്നാണ് പലരും പറയുന്നത്.