
ബ്ലൂബെറി കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് മുതൽ ഓർമ്മശക്തി കൂട്ടുന്നതിന് വരെ ബ്ലൂബെറിക്ക് കഴിക്കുന്നത് നല്ലതാണ്. ദിവസവും ബ്ലൂബെറി കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ബ്ലൂബെറിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്‌ട്രെസിനെ കുറയ്ക്കുകയും, ക്യാൻസർ, ഹൃദ്രോഗം എന്നിവ തടയുകയും ചെയ്യുന്നു. അതിനാൽ തന്നെ ദിവസവും ബ്ലൂബെറി കഴിക്കുന്നത് ശരീരത്തിലെ ആന്റിഓക്സിഡന്റുകളുടെ അളവ് കൂട്ടാൻ സഹായിക്കുന്നു.
ഓർമ്മശക്തി, ശ്രദ്ധ എന്നിവ കൂട്ടാൻ ബ്ലൂബെറി കഴിക്കുന്നത് നല്ലതാണ്. ബ്ലൂബെറിയിലുള്ള ആന്റിഓക്‌സിഡന്റുകൾ വീക്കം കുറയ്ക്കാനും തലച്ചോറിലെ കോശങ്ങൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
3. ഹൃദയാരോഗ്യം സംരക്ഷിക്കുന്നു
ദിവസവും ബ്ലൂബെറി കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ വീക്കത്തെ തടയുകയും രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ ചീത്ത കൊളെസ്റ്ററോളിനെ കുറയ്ക്കാനും ബ്ലൂബെറി കഴിക്കുന്നത് നല്ലതാണ്.
4. രക്തത്തിലെ പഞ്ചസാരയുടെ അളവ്
ബ്ലൂബെറിയിൽ ഗ്ലൈസമിക് ഇൻഡക്സ് കുറവാണ്. അതിനാൽ തന്നെ ഇത് കഴിക്കുന്നതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നില്ല. ബ്ലൂബെറി നട്സിനൊപ്പം കഴിക്കുന്നതാണ് നല്ലത്.
5. ദഹനം മെച്ചപ്പെടുത്തുന്നു
ബ്ലൂബെറിയിൽ ലയിച്ചു ചേരുന്നതും അല്ലാത്തതുമായ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അതിനാൽ തന്നെ ദിവസവും ബ്ലൂബെറി കഴിക്കുന്നത് ഒരു ശീലമാക്കാം.