'ബ്ലൂബെറി' കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

Web Desk   | Asianet News
Published : May 20, 2021, 10:23 AM ISTUpdated : May 20, 2021, 10:38 AM IST
'ബ്ലൂബെറി' കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

Synopsis

ബ്ലൂബെറിയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന ആൽക്കലോയ്ഡ് ഉള്ളടക്കം രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നതിന് ഫലപ്രദമാണെന്ന് നിരവധി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ബ്ലൂബെറി കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ആന്റി ഓക്‌സിഡന്റുകളാല്‍ സമൃദ്ധമാണ് ബ്ലൂബെറി. ഇത് പേശികളെ ബലപ്പെടുത്തുന്നതിന് മാത്രമല്ല, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും സമ്മര്‍ദ്ദത്തെ ചെറുക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ പറയുന്നു.

കുട്ടികളില്‍ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ബ്ലൂബെറിയ്ക്ക് കഴിയുമെന്ന് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റായ പൂജ മഖിജ പറയുന്നു. ബ്ലൂബെറിയിൽ ആന്തോസയാനിനുകൾ അടങ്ങിയിട്ടുണ്ട്. അത് ഡി‌എൻ‌എ കേടുപാടുകൾ, ഹൃദ്രോഗം, രക്തസമ്മർദ്ദം, പ്രമേഹം, മൂത്രത്തിൽ അണുബാധ എന്നിവ കുറയ്ക്കുകയും ഓർമ്മശക്തി വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് പൂജ പറഞ്ഞു. 

 സന്ധിവാതം, ആസ്ത്മ, വയറുവേദന, ഛർദ്ദി തുടങ്ങിയ പ്രശ്നങ്ങൾക്ക് മികച്ചൊരു പ്രതിവിധിയാണ്  ബ്ലൂബെറി എന്ന് പൂജ പറയുന്നു. ഇതിലെ ഡൈയൂറിറ്റിക് ​ഗുണങ്ങൾ വൃക്കയിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുകയും ഉയർന്ന ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ ദഹനം എളുപ്പമാക്കാൻ സഹായിക്കുകയും ഓക്കാനം, ഛർദ്ദി എന്നിവ തടയാനും ​ഗുണകരമാണെന്ന് പൂജ പറഞ്ഞു. 

മാത്രമല്ല മോണയുടെ ആരോഗ്യത്തിനും ബ്ലൂബെറി വളരെ നല്ലതാണെന്ന് അവർ പറയുന്നു. ബ്ലൂബെറിയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന ആൽക്കലോയ്ഡ് ഉള്ളടക്കം രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നതിന് ഫലപ്രദമാണെന്ന് നിരവധി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ബ്ലൂബെറി ഏറെ സഹായകമാണെന്ന് വിദ​ഗ്ധർ പറയുന്നു. 

 

PREV
click me!

Recommended Stories

ദിവസവും രാത്രി തൈര് കഴിക്കുന്നത് ഒരു ശീലമാക്കാം; ഗുണങ്ങൾ ഇതാണ്
വിറ്റാമിൻ സി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ