Asianet News MalayalamAsianet News Malayalam

പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണം...

പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് ഭാരം കുറയ്ക്കാൻ ഏറെ നല്ലതാണ്. ശരീരത്തിനാവശ്യമായ പ്രോട്ടീൻ എത്തിക്കാൻ സഹായിക്കുന്ന ഒരു ഭക്ഷണമാണ് മുട്ട. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നത് പേശികളുടെ വളർച്ചയ്ക്കും വികാസത്തിനും സഹായിക്കും. 

Reasons You Should Eat Eggs for Breakfast
Author
Trivandrum, First Published Oct 31, 2020, 8:21 PM IST

അമിതവണ്ണം പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം. ആരോഗ്യകരമായ ഭക്ഷണക്രമവും കൃത്യമായ വ്യായാമവും കൊണ്ട് മാത്രമേ ശരീരഭാരം കുറയ്ക്കാനും ആരോഗ്യമുള്ളവരായിരിക്കാനും സാധിക്കൂ. ഉയർന്ന പ്രോട്ടീൻ 
അടങ്ങിയ ഭക്ഷണങ്ങൾ ഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ പ്രഭാതഭ​ക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട രണ്ട് പ്രോട്ടീൻ സമ്പുഷ്ടവും കലോറി കുറഞ്ഞതുമായ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

മുട്ട...

പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് ഭാരം കുറയ്ക്കാൻ ഏറെ നല്ലതാണ്. ശരീരത്തിനാവശ്യമായ പ്രോട്ടീൻ എത്തിക്കാൻ സഹായിക്കുന്ന ഒരു ഭക്ഷണമാണ് മുട്ട. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നത് പേശികളുടെ വളർച്ചയ്ക്കും വികാസത്തിനും സഹായിക്കും.

Reasons You Should Eat Eggs for Breakfast

മുട്ടയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇതു ചർമ്മത്തിനും, ഹൃദയത്തിനും സംരക്ഷണം നൽകുന്നതാണ്. മുട്ടയിലടങ്ങിയിരിക്കുന്ന കോളിൻ, വിറ്റാമിൻ ബി തുടങ്ങിയവ തലച്ചോറിന്റെ പ്രവർത്തനത്തെ 
മെച്ചപ്പെടുത്താൻ സഹായിക്കും. 

നടസ്...

പ്രഭാതഭക്ഷണത്തില്‍ നട്‌സ് ഉള്‍പ്പെടുത്തുന്നത് അമിതഭാരം തടയാന്‍ സഹായിക്കുന്നു. ബദാം, അണ്ടിപ്പരിപ്പ്, വാൾനട്ട്, പിസ്ത തുടങ്ങിയവ നിങ്ങള്‍ക്ക് പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

Reasons You Should Eat Eggs for Breakfast

അണ്ടിപ്പരിപ്പ് ഹൃദ്രോഗസാധ്യത ഘടകങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു. 

Follow Us:
Download App:
  • android
  • ios