ദിവസവും ഒരു പിടി വാൾനട്ട് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

By Web TeamFirst Published Nov 4, 2020, 8:04 PM IST
Highlights

വാൾനട്ട് ശരീരഭാരം കുറയ്ക്കുകയും പ്രായാധിക്യത്തെ തടയുകയും പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും ഏറെ ​ഗുണം ചെയ്യുന്നു. ഒമേഗ -3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാനും ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നുണ്ടെന്ന് അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി (ജെ‌എ‌സി‌സി) ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

ധാരാളം പോഷകങ്ങളാല്‍ സമൃദ്ധമാണ് വാൾനട്ട്. ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും  വിവിധ രോഗങ്ങളില്‍ നിന്ന്  സംരക്ഷിക്കുന്നതിനും വാൾനട്ട് ഏറെ മികച്ചതാണ്. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, ഒമേഗ 3 ഫാറ്റി ആസിഡുകൾ തുടങ്ങിയവയാൽ സമ്പന്നമാണ് വാൾനട്ട്.

ഒരു കപ്പ് വാൾനട്ടിൽ 5 ഗ്രാം പ്രോട്ടീൻ, 2 ഗ്രാം ഫൈബർ എന്നിവ അടങ്ങിയിരിക്കുന്നു. വാൾനട്ട് ശരീരഭാരം കുറയ്ക്കുകയും പ്രായാധിക്യത്തെ തടയുകയും പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും ഏറെ ​ഗുണം ചെയ്യുന്നു.

ഒമേഗ -3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാനും ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നുണ്ടെന്ന് 'അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി' (ജെ‌എ‌സി‌സി) ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

വാൾനട്ട് കഴിക്കുന്നത് ഉറക്കം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നുണ്ടെന്നും പഠനങ്ങൾ പറയുന്നു.  മുടി ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ബയോട്ടിന്‍ (വിറ്റാമിന്‍ ബി 7) വാൾനട്ടിൽ അടങ്ങിയിട്ടുണ്ട്. ഇത് കൊഴിച്ചില്‍ കുറയ്ക്കുകയും മുടി ബലമുള്ളതാക്കാനും സഹായിക്കുന്നു.

വാൾനട്ട് ഉള്‍പ്പെടെയുള്ള എല്ലാ തരം നട്സുകളും കഴിക്കുന്നത് ടൈപ്പ് -2 പ്രമേഹത്തിനുള്ള സാധ്യത പകുതിയായി കുറയ്ക്കും. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ കുറയ്ക്കുന്നു. 

വീട്ടിൽ വെള്ളരിക്കയും തൈരും ഇരിപ്പുണ്ടോ...? കിടിലനൊരു സ്മൂത്തി തയ്യാറാക്കിയാലോ...?

click me!