
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് മത്തൻ. തൊലി, വിത്ത് എന്നിവയിൽ എല്ലാം ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കാൽസ്യം, അയൺ, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക്, വിറ്റാമിൻ എ, സി, ബി, ഇ, കെ തുടങ്ങിയ പോഷകങ്ങളാണ് മത്തനിൽ ഉള്ളത്. ദിവസവും ഇത് കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
മത്തനിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്നു. ഇതിൽ ബീറ്റ കരോട്ടീൻ ഉള്ളതുകൊണ്ട് തന്നെ ശരീരത്തിന് വിറ്റാമിൻ എ ധാരാളം ലഭിക്കുന്നു. ഇത് അണുബാധകൾക്കെതിരെ പോരാടാൻ സഹായിക്കുന്നു.
ദിവസവും മത്തൻ കഴിക്കുന്നത് കാഴ്ചശക്തി കൂട്ടാൻ സഹായിക്കുന്നു. കാരണം മത്തനിൽ ധാരാളം വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ചശക്തി മെച്ചപ്പെടുത്താൻ നല്ലതാണ്.
3. ശരീരഭാരം കുറയ്ക്കുന്നു
വേവിച്ച മത്തനിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ കലോറി വളരെ കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. അതിനാൽ തന്നെ ദിവസവും മത്തൻ കഴിക്കുന്നത് ശീലമാക്കാം.
4. പ്രമേഹത്തെ തടയുന്നു
പ്രമേഹത്തെ തടയാൻ മത്തൻ കഴിക്കുന്നത് നല്ലതാണ്. ദിവസവും മത്തൻ കഴിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
5. ക്യാൻസർ സാധ്യത കുറയ്ക്കുന്നു
ദിവസവും മത്തൻ കഴിക്കുന്നത് ക്യാൻസർ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്.