നിസാരക്കാരനല്ല ഞാവൽപ്പഴം; അറിയാം ഈ ഗുണങ്ങള്‍...

By Web TeamFirst Published Jul 3, 2020, 6:31 PM IST
Highlights

വിറ്റാമിന്‍ എ, സി, കെ, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയിട്ടുള്ള ഞാവൽപ്പഴത്തിന്‍റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

പണ്ടു കാലത്ത് സുലഭമായിരുന്ന ഒരു ഫലമാണ് ഞാവൽപ്പഴം. നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണിത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഞാവൽപ്പഴം പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ഏറ്റവും മികച്ച പഴമാണ്.

വിറ്റാമിന്‍ എ, സി, കെ, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയിട്ടുള്ള ഞാവൽപ്പഴത്തിന്‍റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്...

വിറ്റാമിന്‍ സിയും അയണും ധാരാളം അടങ്ങിയ ഞാവൽപ്പഴം രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു. വിളര്‍ച്ചയുള്ളവര്‍ ഞാവല്‍പ്പഴം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇത് രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.

രണ്ട്...

ഞാവൽപ്പഴത്തിന് 'ഗ്ലൈസെമിക് ഇൻഡെക്സ്' കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമമാക്കാന്‍ ഇവ സഹായിക്കും. ഫൈബറും ഇവയില്‍ അടങ്ങിയിട്ടുണ്ട്.  അതായത് പ്രമേഹ രോഗികൾക്കു കഴിക്കാവുന്ന മികച്ച പഴമാണിത്.  പ്രമേഹരോഗികളിലെ ക്ഷീണം കുറയ്ക്കാനും ഇവ സഹായിക്കും. 

മൂന്ന്...

ഞാവൽപ്പഴത്തിനുള്ള ആന്റിബാക്ടീരിയൽ ഗുണങ്ങൾ സാധാരണയായ അ‌ണുബാധകളെ ചെറുക്കാൻ സഹായിക്കും.

 

നാല്...

വിറ്റാമിന്‍ സിയും എയും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

അഞ്ച്... 

രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോളിനെ നിയന്തിക്കാനും ഹൃദ്രോഗ സാധ്യതയെ കുറയ്ക്കാനും ഞാവൽപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

ആറ്...

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ് ഇവ. ചർമ്മത്തിന്റെ പുതുമ നിലനിറുത്തുവാനും മുഖക്കുരുവിനെ ഒരുപരിധിവരെ ചെറുക്കാനും ഞാവൽപ്പഴം സഹായിക്കുന്നു.

 

 

Also Read: അറിയാതെ പോകരുത് ഫ്‌ളാക്‌സ് സീഡ്‌ ഓയിലിന്‍റെ ഈ ഗുണങ്ങള്‍...


 

click me!