Asianet News MalayalamAsianet News Malayalam

അറിയാതെ പോകരുത് ഫ്‌ളാക്‌സ് സീഡ്‌ ഓയിലിന്‍റെ ഈ ഗുണങ്ങള്‍...

ഫ്‌ളാക്‌സ് സീഡ്‌ ഓയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

Health Benefits of Flaxseed Oil
Author
Thiruvananthapuram, First Published Jul 2, 2020, 2:52 PM IST

ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത്. തലച്ചോറിന്‍റെയും ഹൃദയത്തിന്‍റെയും ആരോഗ്യത്തിന് ഒരുപോലെ ഇവ സഹായിക്കും.  ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഫ്ളാക്സ് സീഡ് ശരീരഭാരം കുറയ്ക്കാനും മികച്ചകാണ്. ശരീരത്തിന് ആവശ്യമായ ഫൈബറുകളാല്‍ സമ്പുഷ്ടമാണ് ഇവ. 

ഫ്‌ളാക്‌സ് സീഡ്‌ ഓയില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ അറിയാം...

ഒന്ന്... 

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയതാണ് ഫ്‌ളാക്‌സ് സീഡുകളും ഫ്‌ളാക്‌സ് സീഡ്‌ ഓയിലും. മീന്‍ കഴിക്കാത്തവര്‍ക്ക് ഒമേഗ 3 ഫാറ്റി ആസിഡ് ലഭ്യമാക്കാനുള്ള നല്ലൊരു വഴിയാണിത്. 

രണ്ട്...

ഹൃദയാരോഗ്യം സംരക്ഷിക്കാനും ഫ്‌ളാക്‌സ് സീഡ്‌ ഓയില്‍ സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന  ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ഒപ്പം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതു വഴിയും ഹൃദയാരോഗ്യത്തെ ഇവ സംരക്ഷിക്കും. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഫ്‌ളാക്‌സ് സീഡ്‌ ഓയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

Health Benefits of Flaxseed Oil

 

മൂന്ന്...

ചര്‍മ്മസംരക്ഷണവുമായി ബന്ധപ്പെട്ട് പല എണ്ണകളും നാം ഉപയോഗിച്ചുവരുന്നു. എന്നാല്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും മികച്ചതാണ് ഫളാക്‌സ് സീഡ്‌ ഓയില്‍. വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് ഫ്‌ളാക്‌സ് സീഡ്‌  ഓയില്‍ ഉപയോഗിക്കാവുന്നതാണ്. 

നാല്...

തുടക്കത്തിലെ സൂചിപ്പിച്ച പോലെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതാണ് ഫ്‌ളാക്‌സ് സീഡുകള്‍. പ്രത്യേകിച്ച്,  പലരെയും അലട്ടുന്ന കുടവയര്‍ കുറയ്ക്കാന്‍ ഇവ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഫ്‌ളാക്‌സ് സീഡുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയും. ഒപ്പം ഇവ വിശപ്പ് നിയന്ത്രിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഫ്‌ളാക്‌സ് സീഡുകള്‍ ഇട്ടു തിളപ്പിച്ച വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിക്കുന്നതും അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

Also Read: അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണോ? ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്...

Follow Us:
Download App:
  • android
  • ios