'ഇത് ആരോഗ്യകരമായ ഹോം മെയ്ഡ് ഐസ്‌ക്രീം'; റസിപ്പിയുമായി സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റ്

By Web TeamFirst Published Apr 28, 2021, 9:18 AM IST
Highlights

ഹെല്‍ത്തി ഹോം മെയ്ഡ് ഐസ്‌ക്രീമിന്റെ റസിപ്പിയും സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റായ പൂജ മഖീജ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

ഐസ്‌ക്രീം ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ ആരോഗ്യത്തിന് ഏറേ പ്രാധാന്യം കൊടുക്കേണ്ട ഇക്കാലത്ത്  ഐസ്‌ക്രീം ശീലമാക്കുന്നത് ശരീരത്തിന് അത്ര നന്നല്ല എന്നും നമ്മുക്കറിയാം. അതേസമയം ഐസ്‌ക്രീമിനെ ആരോഗ്യകരമായ ഭക്ഷണമാക്കി മാറ്റാം എന്നാണ്  സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റായ പൂജ മഖീജ പറയുന്നത്. 

'കൊറോണയും ലോക്ഡൗണും കാരണം മങ്ങിയ നമ്മുടെ ജീവിതത്തെ ഒന്നു സന്തോഷിപ്പിക്കേണ്ടേ? ഈ സമയത്ത് ആരോഗ്യം മോശമാക്കുകയല്ല, മറച്ച് നല്ലതാക്കുകയാണ് വേണ്ടത്. ആരോഗ്യകരമായ, വീഗന്‍, ഷുഗര്‍ഫ്രീ, എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഹോംമെയ്ഡ് ഐസ്‌ക്രീം.. എല്ലാവര്‍ക്കും ഇത് ഇഷ്ടമാകും'- പൂജ വീഡിയോ പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒപ്പം ഹെല്‍ത്തി ഹോം മെയ്ഡ് ഐസ്‌ക്രീമിന്റെ റസിപ്പിയും പൂജ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

 

 

തയ്യാറാക്കുന്ന വിധം ഇങ്ങനെ: 

ഒരു ബ്ലന്‍ഡറില്‍ ഫ്രോസണ്‍ കോക്കനട്ട് മില്‍ക്ക്, ഡേറ്റ്‌സ്, ക്യാഷ്യൂ ബട്ടര്‍, വാനില എക്‌സ്ട്രാക്ട് എന്നിവ അടിച്ചെടുക്കുക. ഒരു ചോക്കോബാര്‍ മോള്‍ഡില്‍ ഇവ ഒഴിച്ച് രണ്ടോ മൂന്നോ മണിക്കൂര്‍ ഫ്രീസ് ചെയ്യുക. ഇനി പൗഡര്‍പീനട്ട് ബട്ടറെടുത്ത് അല്‍പം വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇതും ആദ്യം തയ്യാറാക്കിയ കൂട്ടിന് മുകളില്‍ ഒഴിച്ച് വീണ്ടും രണ്ട് മണിക്കൂര്‍ ഫ്രീസ് ചെയ്യാം. ഇനി ഐസ്‌ക്രീം പുറത്തെടുത്തുന് ശേഷം ഉരുക്കിയ ഡാര്‍ക്ക് ചോക്ലേറ്റില്‍ മുക്കി കഴിക്കാം.

Also Read: 'അടുക്കും ചിട്ടയുമില്ലാത്തതും സ്വാദിഷ്‌ഠവും'; കേക്ക് തയ്യാറാക്കി ശ്രുതി ഹാസന്‍; വീഡിയോ...

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു

click me!