കേക്ക് തയ്യാറാക്കുന്ന വീഡിയോ ആണ് ശ്രുതി തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചോക്ലേറ്റ് കേക്കാണ് ശ്രുതി തയ്യാറാക്കിത്. 

നടന്‍ കമല്‍ഹാസന്‍റെ മകളും നടിയുമായ ശ്രുതി ഹാസന്‍ തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ നിരവധി ആരാധകരുള്ള താരമാണ്. സോഷ്യല്‍ മീഡിയയിലും വളരെ അധികം സജീവമാണ് ശ്രുതി. ഇപ്പോഴിതാ താരത്തിന്‍റെ ഒരു കുക്കിങ് വീഡിയോ ആണ് സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്.

കേക്ക് തയ്യാറാക്കുന്ന വീഡിയോ ആണ് ശ്രുതി തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചോക്ലേറ്റ് കേക്കാണ് ശ്രുതി തയ്യാറാക്കിത്. 'എന്‍റെ കേക്കും എന്‍റെ സ്നേഹവും- രണ്ടും അടുക്കും ചിട്ടയുമില്ലാത്തതും സ്വാദിഷ്‌ഠവും ആണ്' - എന്ന ക്യാപ്ഷനും താരം നല്‍കിയിട്ടുണ്ട്. 

View post on Instagram

എന്തായാലും താരത്തിന്‍റെ കേക്ക് വീഡിയോയ്ക്ക് സ്നേഹമറിയിക്കാന്‍ ആരാധകരും മറന്നിട്ടില്ല. ഇത് ആദ്യമായല്ല ശ്രുതി കേക്ക് ഉണ്ടാക്കുന്നത്. മുന്‍പ് വാനില കേക്ക് തയ്യാറാക്കുന്ന വീഡിയോയും ശ്രുതി തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

View post on Instagram

Also Read: ഷാഹിദ് കപൂറിന് സ്‌നേഹ സമ്മാനം; കേക്കുമായി മകള്‍ മിഷ...