മഴക്കാലമല്ലേ, കിടിലനൊരു തക്കാളി സൂപ്പ് വീട്ടിൽ തന്നെ തയ്യാറാക്കാം

Published : May 15, 2026, 02:02 PM ISTUpdated : May 15, 2026, 02:04 PM IST
tomato soup

Synopsis

ഈ മഴക്കാലത്ത് വീട്ടിൽ തന്നെ രുചികരമായ തക്കാളി സൂപ്പ് ഇനി എളുപ്പം തയ്യാറാക്കാം.

സൂപ്പ് പൊതുവേ ആരോ​ഗ്യകരമായ ഭക്ഷണമാണ്. രുചികരമായ സൂപ്പിന് ഒന്നിലധികം ആരോഗ്യ ഗുണങ്ങളാണുള്ളത്.?നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ തക്കാളി സൂപ്പ് ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കുവാനും സഹായിക്കുന്നു. ഈ മഴക്കാലത്ത് വീട്ടിൽ തന്നെ രുചികരമായ തക്കാളി സൂപ്പ് ഇനി എളുപ്പം തയ്യാറാക്കാം.

വേണ്ട ചേരുവകൾ

തക്കാളി                                    2 എണ്ണം

ക്യാരറ്റ്                                        2 എണ്ണം

വെളിച്ചെണ്ണ                             2 സ്പൂൺ

ചെറിയുള്ളി                           2 എണ്ണം

വെളുത്തുള്ളി                         2 എണ്ണം

ബട്ടർ                                            1 സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം തക്കാളിയും ഒരു ക്യാരറ്റും അരിഞ്ഞ ശേഷം മിക്സിയിൽ ഇട്ട് നന്നായി അടിച്ചെടുക്കുക. അതിന് ശേഷം ഒരു പാൻ ചൂടാക്കി അതിലേയ്ക്ക് പേസ്റ്റ് ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് ചൂടാക്കി എടുക്കുക. ശേഷം മറ്റൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി അരിഞ്ഞ് വച്ച ചെറിയുള്ളിയും വെളുത്തുള്ളിയും മൂപ്പിച്ചെടുത്ത് അത് സൂപ്പിലേയ്ക്ക് ചേർക്കാം. കൂടുതൽ രുചിക്കായി വേണമെങ്കിൽ ബട്ടർ ചേർക്കുക. ഇഷ്ടമുള്ളവർക്ക് കുറച്ച് നൂഡിൽസ് വേവിച്ചെടുത്ത ശേഷം ഇതിലേയ്ക്ക് ചേർക്കാവുന്നതാണ്.

തക്കാളി സൂപ്പ് കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

വിറ്റാമിൻ കെ, കാൽസ്യം എന്നിവ അടങ്ങിയ തക്കാളി സൂപ്പ് സ്ഥിരമായി കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. തക്കാളി സൂപ്പിലെ ലൈകോപീൻ അസ്ഥികളുടെ പിണ്ഡം വർദ്ധിപ്പിക്കുകയും ഓസ്റ്റിയോപൊറോസിസിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കുന്ന ഭക്ഷണക്രമത്തിന് തക്കാളി സൂപ്പ് വളരെയേറെ ഗുണം ചെയ്യും. ശരീരത്തിൽ നിന്ന് കലോറിയും അടിഞ്ഞുകൂടിയ അനാവശ്യ കൊഴുപ്പും നീക്കം ചെയ്യുവാൻ തക്കാളി സൂപ്പ് സഹായിക്കുമെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. തക്കാളി സൂപ്പിലെ വിറ്റാമിൻ സി ഹൃദയത്തെ ശക്തിപ്പെടുത്തുകയും ധമനികളുടെ തടസ്സം, ഹൃദയാഘാതം തുടങ്ങിയ രോഗങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇത് രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും മോശം കൊളസ്ട്രോൾ നീക്കം ചെയ്യുകയും ചെയ്യുന്നു.

 

PREV
Read more Articles on
click me!

Recommended Stories

ബ്രൊക്കോളി കഴിച്ചാൽ ലഭിക്കുന്ന ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ
നിങ്ങൾ ദിവസവും കഴിക്കുന്ന ഈ ഭക്ഷണം കുടലിന്റെ ആരോ​ഗ്യത്തെ ബാധിക്കാം