ഹെൽത്തി വെജിറ്റബിൾ ഉപ്പുമാവ് തയ്യാറാക്കാം; റെസിപ്പി

Published : Jan 27, 2025, 09:45 AM ISTUpdated : Jan 27, 2025, 11:34 AM IST
ഹെൽത്തി വെജിറ്റബിൾ ഉപ്പുമാവ് തയ്യാറാക്കാം; റെസിപ്പി

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ഡയറ്റ് റെസിപ്പികള്‍. ഇന്ന് അഞ്ജലി രമേശൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.  

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.


ഫൈബറിനാല്‍ സമ്പന്നമായതും ഫാറ്റ് കുറഞ്ഞതുമായ ഉപ്പുമാവ് കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ ഏറെ നല്ലതാണ്. അത്തരത്തില്‍ ഒരു ഹെൽത്തി വെജിറ്റബിൾ ഉപ്പുമാവ് തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

റവ -2 കപ്പ് 
ക്യാരറ്റ് -1/2 കപ്പ് 
ബീൻസ് -1/2 കപ്പ് 
പച്ചമുളക് -3 എണ്ണം 
വേവിച്ച ഗ്രീൻ പീസ് -1/2 കപ്പ് 
സവാള -1 എണ്ണം 
ഇഞ്ചി -2 സ്പൂൺ 
നെയ്യ് -1 സ്പൂൺ 
കടുക് -1 സ്പൂൺ 
ചുവന്ന മുളക്- 2 എണ്ണം 
കറിവേപ്പില -2 തണ്ട് 
ഉപ്പ് -1 സ്പൂൺ 
വെള്ളം -3 കപ്പ്‌ 
നാരങ്ങാ നീര് -4 സ്പൂൺ

തയ്യാറാക്കുന്ന വിധം 

ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് റവ ചേർത്തുകൊടുത്ത് ആദ്യം നന്നായി വറുത്തെടുക്കുക. റവ മാറ്റിവെച്ചതിനുശേഷം പാനിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചുകൊടുക്കുക. എന്നിട്ട് അതിലേക്ക് കടുക്,  ചുവന്ന മുളക്, കറിവേപ്പില, ക്യാരറ്റ്, ബീൻസ്, സവാള ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നന്നായിട്ട് ഒന്ന് ഇളക്കി യോജിപ്പിക്കുക. ശേഷം പച്ചമുളക്- ഇഞ്ചി ചതച്ചതും കൂടി ചേർത്തതിന് ശേഷം  കുറച്ചു ഉപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്തതിന് ശേഷം ഉപ്പ് പാകമാണോ എന്ന് നോക്കിയതിന് ശേഷം വേണമെങ്കില്‍ വീണ്ടും ഉപ്പ് ചേര്‍ക്കാം. ഒപ്പം നാരങ്ങാനീരും കൂടി ചേർത്തതിന് ശേഷം നന്നായിട്ട് തിളച്ച് കഴിയുമ്പോൾ അതിലേക്ക് വറുത്തു വച്ചിട്ടുള്ള റവ കൂടി ചേർത്തു ഇളക്കി യോജിപ്പിച്ച് വേവിച്ചെടുക്കുക. ഇതോടെ രുചികരവും ഹെൽത്തിയുമായിട്ടുള്ള ഉപ്പുമാവ് റെഡി.

Also read: വണ്ണം കുറയ്ക്കണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഹെല്‍ത്തി ബീറ്റ്റൂട്ട് ദോശ; റെസിപ്പി

youtubevideo

PREV
click me!

Recommended Stories

തക്കാളി സൂപ്പ് കുടിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...