ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ഡയറ്റ് റെസിപ്പികള്‍. ഇന്ന് വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

നാം ഭക്ഷണത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട പച്ചക്കറികളില്‍ ഒന്നാണ് ബീറ്റ്റൂട്ട്. ബീറ്റ്‌റൂട്ടില്‍ കലോറി വളരെ കുറവാണ്. കൂടാതെ നാരുകളും അടങ്ങിയ ഇവ വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. എങ്കില്‍ ബീറ്റ്റൂട്ട് കൊണ്ടൊരു ഹെല്‍ത്തി ദോശ തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
അരി -2 കപ്പ്
ഉഴുന്ന് -1/2 കപ്പ്
ഉലുവ -1/2 സ്പൂൺ
ബീറ്റ്റൂട്ട് -1 കപ്പ്
ഉപ്പ് -1 സ്പൂൺ.
നെയ്യ് -1 സ്പൂൺ
തയ്യാറാക്കുന്ന വിധം
അരിയും ഉഴുന്നും ഉലുവയും അരയ്ക്കുന്നതിന്റെ കൂടെത്തന്നെ ബീറ്റ്റൂട്ട് കൂടി ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക. മാവ് നന്നായിട്ട് അരച്ചെടുത്തതിനുശേഷം ഇത് നന്നായിട്ട് ഉപ്പും ചേർത്ത് ഒന്ന് കലക്കി വയ്ക്കുക . എട്ട് മണിക്കൂർ മാവ് പൊങ്ങാൻ ആയിട്ട് വെച്ചതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് തടവുക. തുടര്‍ന്ന് മാവ് ഒഴിച്ച് പരത്തിയതിനുശേഷം അതിനുള്ളിലും കുറച്ച് നെയ്യ് തടവി ദോശ ചുട്ടെടുക്കുക. ഹെൽത്തിയും രുചികരവുമായിട്ടുള്ള ദോശ റെഡി.
Also read: ചീരയും മുട്ടയും കൊണ്ടൊരു തോരന്‍ തയ്യാറാക്കാം; റെസിപ്പി
