ഇത് 'ഹൈടെക്ക്‌' ഇളനീര്‍; ഒരു ഗ്ലാസിന് വില 50 രൂപ; വൈറലായി വീഡിയോ

By Web TeamFirst Published May 20, 2021, 3:28 PM IST
Highlights

'ഫുഡി ഇന്‍കാര്‍നേറ്റ്' എന്ന പേജാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ഇതുവരെ ഫേസ്ബുക്കില്‍ 45 മില്യണ്‍ ആളുകള്‍ കണ്ടുകഴിഞ്ഞു.

ആരോഗ്യത്തിന് ഏറേ നല്ലതാണ് ഇളനീര്‍ അഥവാ കരിക്കിന്‍ വെള്ളം. പൊട്ടാസ്യം, മാംഗനീസ്​, വിറ്റാമിൻ സി, കാത്സ്യം, ഫൈബറുകൾ എന്നിവയാൽ സമ്പന്നമാണ്​ മലയാളിയുടെ കൽപ്പവൃക്ഷമായ തെങ്ങിൽ നിന്ന്​ ലഭിക്കുന്ന ഇളനീർ. നിര്‍ജലീകരണം ഒഴിവാക്കാന്‍ ഏറ്റവും മികച്ച പാനീയമാണ് ഇളനീര്‍. ശരീരത്തെയും മനസിനെയും ഒരുപോലെ തണുപ്പിക്കാൻ ഇളനീരിന്​ കഴിയും. കുറഞ്ഞ കലോറിയും സ്വാഭാവികമായ എൻസൈമുകളും ധാതുക്കളും ചേർന്ന ഈ പാനീയം 'സൂപ്പർ ഡ്രിങ്ക്'​ ആയാണ്​ അറിയപ്പെടുന്നത്​.  

ആരോഗ്യത്തിന് ഇത്രയും നല്ലതായ ഈ സൂപ്പർ ഡ്രിങ്കിന് വിപണിയിലും നല്ല ഡിമാന്‍റാണ്. ഈ കൊവിഡ് കാലത്തും ഇളനീരിന് ആവശ്യക്കാര്‍ ഏറെയാണ്. കൈകള്‍ കൊണ്ട് സ്പര്‍ശിക്കാതെ ശുദ്ധമായ ഇളനീര്‍ വില്‍ക്കുന്ന ഒരു തെരുവോര കച്ചവടക്കാരനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. 

പ്രത്യേക മെഷീന്‍ ഉപയോഗിച്ച് കരിക്കിന്‍ വെള്ളം വേര്‍തിരിച്ച് കരിക്ക് വെട്ടി നല്‍കുന്ന വിദ്യയാണ് അര്‍ജുന്‍ സോണി എന്ന ഇളനീർ കച്ചവടക്കാരന്‍ ചെയ്യുന്നത്. നൂതന ഉപകരണങ്ങളുടെ സഹായത്തോടെ അര്‍ജുന്‍ കരിക്ക് വെട്ടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. കരിക്കില്‍ നിന്നുള്ള വെള്ളം യന്ത്രത്തിന്റെ തന്നെ സഹായത്തോടെ അരിച്ചെടുത്ത് വൃത്തിയുള്ള ഡിസ്‌പോസിബിള്‍ ഗ്ലാസില്‍ നല്‍കുന്നതും വീഡിയോയില്‍ കാണാം. ഒരു ഗ്ലാസിന് 50 രൂപയാണ് വില.

 

 

കൈയില്‍ ഗൗസും മറ്റും ധരിച്ച് കരിക്കിന്‍ വെള്ളം മെഷീനില്‍ നിന്ന് അരിച്ച് നല്‍കുന്ന വില്‍പ്പനക്കാരനെ പ്രശംസിക്കുകയാണ് സൈബര്‍ ലോകം. 'ഫുഡി ഇന്‍കാര്‍നേറ്റ്' എന്ന പേജാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ഇതുവരെ ഫേസ്ബുക്കില്‍ 45 മില്യണ്‍ ആളുകള്‍ കണ്ടുകഴിഞ്ഞു.

Also Read: വെളുത്തുള്ളിയുടെ തൊലി എളുപ്പം കളയാന്‍ ഒരു കിടിലന്‍ 'ടിപ്'; വീഡിയോ വൈറല്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!