കുട്ടികൾക്ക് ഇഷ്ടമാകും ഈ സ്പെഷ്യൽ കുക്കീസ് ; ഈസി റെസിപ്പി

By Web TeamFirst Published Apr 16, 2024, 9:32 AM IST
Highlights

കുക്കീസ് കുട്ടികളുടെ പ്രിയപ്പെട്ട വിഭവമാണല്ലോ. ഏറെ രുചിയുള്ളൊരു സ്പെഷ്യൽ കുക്കീസ് തയ്യാറാക്കിയാലോ?. നിമ്മി ഫിജോ തയ്യാറാക്കിയ പാചകക്കുറിപ്പ്...

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

 

പലതരം കുക്കീസ് നമ്മൾ കഴിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെ ഒന്ന് ആദ്യമായിട്ടാവും. പട്ടയുടെയും വെണ്ണയുടെയും രുചിയിൽ വായിൽ അലിഞ്ഞുചേരുന്ന എന്നാൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കുക്കീസ് റെസിപ്പി ഇതാ...

വേണ്ട ചേരുവകൾ...

വെണ്ണ                                    -    115 ഗ്രാം
പഞ്ചസാര                            - 130 ഗ്രാം + 2 ടേബിൾസ്പൂൺ
മുട്ട                                         - 1 എണ്ണം
ഓറഞ്ച് ജ്യൂസ്                     -  1 ടീസ്പൂൺ
വാനില എസൻസ്             -  1 ടീസ്പൂൺ
മൈദ                                     - 170 ഗ്രാം
ബേക്കിംഗ് സോഡാ          - 1/2 ടീസ്പൂൺ
ഉപ്പ്                                          -  1/4  ടീസ്പൂൺ
പട്ട പൊടിച്ചത്                     - 1  ടീസ്പൂൺ

 തയ്യാറാക്കുന്ന വിധം...

ഒരു പാത്രത്തിൽ മൈദ, ബേക്കിംഗ് സോഡാ, ഉപ്പ് എന്നിവ യോജിപ്പിച്ച് വയ്ക്കുക. മറ്റൊരു പാത്രത്തിൽ വെണ്ണയെടുത്ത് ഒന്നു മയപ്പെടുത്തിയ ശേഷം അതിലേക്ക് പഞ്ചസാര കുറേശ്ശെയായി ചേർത്ത് യോജിപ്പിച്ച് എടുക്കാം. ഇനി മുട്ട, എസൻസ്, ഓറഞ്ച് ജ്യൂസ് എന്നിവ കൂടി ചേർത്ത് യോജിപ്പിച്ച് എടുക്കാം. അതിനുശേഷം ഡ്രൈ ഇൻഗ്രീഡിയൻസ് ചേർത്ത് യോജിപ്പിക്കണം. എല്ലാം കൂടി യോജിച്ചു കഴിഞ്ഞാൽ ഫ്രിഡ്ജിൽ 20 മിനിറ്റ് മൂടി വയ്ക്കാം. ഇനിയൊരു ചെറിയ പാത്രമെടുത്ത് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ പട്ട പൊടിച്ചതും ചേർത്ത് ഇളക്കിയ ശേഷം മാറ്റിവെക്കാം. 20 മിനിറ്റ് കഴിഞ്ഞാൽ ഫ്രിഡ്ജിൽ നിന്ന് ബാറ്റർ എടുത്ത് ചെറിയ ഉരുളകളാക്കി ഉരുട്ടി നേരത്തെ തയ്യാറാക്കി വെച്ച പട്ടയും പഞ്ചസാരയും ചേർന്ന മിശ്രിതത്തിലേക്ക് ഇട്ട് ഉരുട്ടിയ ശേഷം അലുമിനിയം ഫോയിൽ ഇട്ടുവച്ച ഒരു ബേക്കിംഗ് ട്രേയിലേക്ക് വച്ചു കൊടുക്കാം. ഇനി ഇത് 200 ഡിഗ്രി ചൂടിൽ 8 മുതൽ 10 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കാം. ഇത് ട്രേയിൽ തന്നെ 10 മിനിറ്റ് ചൂടാറാൻ ആയിട്ട് വയ്ക്കാം. സ്നിക്കർ ഡൂഡിൽ കുക്കീസ് തയ്യാറായിക്കഴിഞ്ഞു. 

Read more ബ്രേക്ക്ഫാസ്റ്റിന് സ്പെഷ്യൽ ചുരക്ക ദോശ തയ്യാറാക്കിയാലോ?

 

click me!