ചുരക്ക കൊണ്ട് വളരെ എളുപ്പം തയ്യാറാക്കാം ഒരു ഹെൽത്തി ദോശ..വിനി ബിനി തയ്യാറാക്കിയ പാചകക്കുറിപ്പ്...

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം webteam@asianetnews.in എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ഏറെ പോഷകങ്ങൾ അടങ്ങിയ പച്ചക്കറികളിലൊന്നാണ് ചുരക്ക. വളരെ എളുപ്പത്തിൽ ദഹിക്കുന്ന ഇത് വയറിനും ഏറെ മികച്ചതാണ്. ചുരക്കയിൽ 96 ശതമാനവും വെള്ളം അടങ്ങിയിരിക്കുന്നു. ചുരക്ക കൊണ്ട് വളരെ എളുപ്പം തയ്യാറാക്കാം ഒരു ഹെൽത്തി ദോശ...

വേണ്ട ചേരുവകൾ...

1.ചുരക്ക 300 ​ഗ്രാം
2.വറുത്ത അരിപൊടി 1 കപ്പ്‌ 
3.റവ 1/4 കപ്പ്‌ 
4.ഉപ്പ് ആവശ്യത്തിന് 
5.ജീരകം 1 സ്പൂൺ
6.സവാള കൊത്തിഅരിഞ്ഞത് 1 എണ്ണം
7.ഇഞ്ചി ഒരു ചെറിയ കഷ്ണം 
8.പച്ചമുളക് 1 എണ്ണം
9.കറിവേപ്പില 
10.മല്ലിയില 
11.വെള്ളം ആവശ്യത്തിന് 
നെയ്യ് അല്ലെങ്കിൽ എള്ളണ്ണ 

തയ്യാറാക്കുന്ന വിധം...

ആദ്യം ചുരക്കപുറം തൊലി ചെത്തി കളഞ്ഞു കഴുകി വൃത്തിയാക്കി ചെറിയ കക്ഷണങ്ങൾ ആക്കി മിക്സിയിൽ നന്നായി അരെച്ചെടുക്കുക. ഇതിലേക്ക് രണ്ട് മുതൽ പതിനൊന്നു വരെ ഉള്ള ചേരുവകൾ ഇട്ടു നന്നായി ഇളക്കി ആവശ്യത്തിന് വെള്ളം ഒഴിച്ചു ഒരു ലൂസ് മാവാക്കി മാറ്റുക. ഇനി ഒരു ദോശകല്ല് ചൂടാക്കി ഒരു ഗ്ലാസ്‌ ഉപയോഗിച്ച് നമ്മുടെ നേരെത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് കോരി ഒഴിച്ചു നെയ്യും ഇട്ടു നല്ല മൊരിച്ചെടുക്കുക.

ചുരക്ക ദോശ|Crispy Bottle Gourd Dosa with Red Chutney|Instant Healthy Breakfast Recipe #breakfast

വിഷുവിന് ഇതാ വെറൈറ്റി മുളയരി- താമര വിത്ത്- ചോക്ലേറ്റ് പായസം; റെസിപ്പി