കിടിലൻ രുചിയിൽ ക്രീമി ആൻഡ് ചീസി മക്രോണി ; റെസിപ്പി

Published : Nov 02, 2025, 11:45 AM ISTUpdated : Nov 02, 2025, 12:21 PM IST
macroni

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്ട്രീറ്റ് ഫുഡ് റെസിപ്പികൾ. ഇന്ന് സോനം മിശ്ര തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ

വെണ്ണ                                      2 സ്പൂൺ

കാരറ്റ്                                     1/2 കപ്പ്

ഉള്ളി                                     1/2 കപ്പ്

കാപ്‌സിക്കം                       4 സ്പൂൺ

ചോളം                                   4 സ്പൂൺ

ചുവന്ന കുരുമുളക്          2 സ്പൂൺ

ഓറഗാനോ                          2 സ്പൂൺ

ചില്ലി ഫ്ലേക്‌സ്‌                   2 സ്പൂൺ

ഉപ്പ്                                          1 സ്പൂൺ

മൈദ                                     2 സ്പൂൺ

പാൽ                                      1 ഗ്ലാസ്‌

തിളപ്പിച്ച മാക്രോണി     2 കപ്പ്‌

മിക്സഡ് ഹെർബ്സ്               1 സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ മക്രോണി നല്ലപോലെ വേവിച്ചു തണുത്ത വെള്ളത്തിൽ കഴുകി മാറ്റിവയ്ക്കുക. അടുത്തതായി ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ബട്ടർ, ക്യാരറ്റ്, ഉള്ളി , ക്യാപ്സിക്കം, ചോളം, ഒറിഗാനോ, ചില്ലി ഫ്ലക്സ്, ആവശ്യത്തിന് മൈദ, പാൽ ഇതെല്ലാം ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് വയ്ക്കുക.

അതിലേക്ക് തന്നെ കുറച്ച് ഉപ്പും ചേർത്ത് കൊടുത്ത് ഒരിഗാനോ ചേർത്തു കൊടുത്ത് അതിലേക്ക് ചില്ലി ഫ്ലയിസും ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ചെടുക്കുക. മിക്സ് ആക്കിയതിനു ശേഷം അതിലേക്ക് വേവിച്ചു വച്ചിട്ടുള്ള മാക്രോണി കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് മല്ലിയില കൊണ്ട് അലങ്കരിക്കാവുന്നതാണ്. ഇതിലേക്ക് മിക്സഡ് ആയിട്ടുള്ള ഹെർബ് കൂടി ചേർത്ത് കൊടുക്കാവുന്നതാണ്.

 

 

 

 

 

PREV
Read more Articles on
click me!

Recommended Stories

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ ഇതാണ്
രോഗ പ്രതിരോധശേഷി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പഴങ്ങൾ