
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വേണ്ട ചേരുവകൾ
ബണ്ണ് 3 എണ്ണം
ബട്ടർ 250 ഗ്രാം
പഞ്ചസാര 4 സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ബൺ രണ്ടായി മുറിച്ചതിനുശേഷം അതിനുള്ളിലേക്ക് നിറയെ ബട്ടർ തേച്ച് കൊടുക്കുക. ശേഷം ഒരു പാനിലേക്ക് കുറച്ചു ബട്ടർ ചേർത്ത് കൊടുത്ത് അതിലേക്ക് ഈ ബൺ രണ്ട് സൈഡും നല്ലപോലെ മൊരിയിച്ചെടുക്കുക. അതിനുശേഷം മുകളിൽ ആയിട്ട് ഒരു സ്പൂൺ ബട്ടർ ചേർത്ത് കുറച്ച് പഞ്ചസാരയും ചേർത്ത് കഴിക്കാവുന്നതാണ്.