
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വെെകിട്ട് ചായയുടെ കൂടെ കഴിക്കാൻ രുചികരമായ കട്‌ലറ്റ് തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
1.മീൻ ( ദശ കട്ടിയുള്ള മീൻ മുള്ളില്ലാതെ എടുത്തത് ) 250 ഗ്രാം
മുട്ട ഒരെണ്ണം
വെളുത്തുള്ളി നാല് അല്ലി
ഉള്ളിത്തണ്ട് അരിഞ്ഞത് രണ്ട് ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി കാൽ ടീ സ്പൂൺ
കുരുമുളക് പൊടി ഒരു ടീ സ്പൂൺ
2. ചീര അരിഞ്ഞത് ഒരു കപ്പ്
3. ഉപ്പ് ആവശ്യത്തിന്
4. എണ്ണ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവകൾ ഒരുമിച്ചാക്കി മിക്സിയിൽ അരച്ചെടുക്കുക. അതിലേക്ക് ചീര അരിഞ്ഞതും, ഉപ്പും ചേർത്ത് കുഴച്ചെടുക്കുക. അതിൽ നിന്നും ചെറിയ ഉരുളകൾ എടുത്ത് ഇഷ്ടമുള്ള അകൃതിയിൽ പരത്തുക. ഫ്രൈ പാനിൽ എണ്ണ ഒഴിച്ച് ചൂടായ ശേഷം കട്ലറ്റ് വറുത്തെടുക്കുക.
കൊതിയൂറും നല്ല നാടൻ ചെമ്മീൻ കറി തയ്യാറാക്കാം; റെസിപ്പി