ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം കടല്‍ വിഭവങ്ങള്‍ അഥവാ സീഫുഡ് റെസിപ്പികള്‍. ഇന്ന് ലീന ലാൽസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്.   

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

ചെമ്മീൻ പ്രിയരാണോ? എങ്കില്‍ നല്ല നാടൻ ചെമ്മീൻ കറി എളുപ്പത്തില്‍ തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

ചെമ്മീൻ -2 കപ്പ് 
ഇഞ്ചി -1 സ്പൂൺ 
വെളുത്തുള്ളി -1 സ്പൂൺ 
പച്ചമുളക് -3 എണ്ണം 
കറിവേപ്പില -2 തണ്ട് 
സവാള -1 കപ്പ് 
തക്കാളി -3 എണ്ണം 
ഉപ്പ് -2 സ്പൂൺ 
വെള്ളം -2 ഗ്ലാസ്‌ 
മഞ്ഞൾ പൊടി -1 സ്പൂൺ 
മുളക് പൊടി -1 സ്പൂൺ 
മല്ലിപൊടി -1 സ്പൂൺ 
കുരുമുളക് പൊടി -1 സ്പൂൺ 
ജീരകപൊടി -1സ്പൂൺ 
ഉപ്പ് -2 സ്പൂൺ 
എണ്ണ -2 സ്പൂൺ 

തയ്യാറാക്കുന്ന വിധം

ചെമ്മീൻ നന്നായിട്ട് കഴുകി വൃത്തിയാക്കി മാറ്റിവയ്ക്കുക. അതിനുശേഷം തേങ്ങ, ഇഞ്ചി, പച്ചമുളക്, സവാള, തക്കാളി എന്നിവയെല്ലാം നന്നായിട്ടൊന്ന് അരച്ചെടുത്ത് മാറ്റിവയ്ക്കാം. ഇനി മറ്റൊരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തതിന് ശേഷം അതിലേയ്ക്ക് കുറച്ച് സവാള, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് കൊടുക്കുക. ഇനി അതിലേക്ക് നമുക്ക് കുറച്ചു മഞ്ഞൾപൊടിയും മുളകുപൊടിയും ചേർത്ത് അരച്ചെടുത്ത അരപ്പു കൂടി ഇതിലേക്ക് ഒഴിച്ചുകൊടുക്കുക. അതിനുശേഷം പുളി വെള്ളം കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കണം. ശേഷം അതിലേക്ക് ചെമ്മീനും കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കറിവേപ്പിലയും ചേർത്ത് അടച്ചുവെച്ച് വേവിച്ച് കുറുക്കി എടുക്കുക.
YouTube video player