ഹെൽത്തിയും ടേസ്റ്റിയും ; ഇതാ ഒരു വെറെെറ്റി സൂപ്പ്, റെസിപ്പി

Published : Jul 03, 2025, 09:47 AM IST
soup

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സൂപ്പ് റെസിപ്പികള്‍. ഇന്ന് ഷിബി സാറ സക്കറിയ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

 

വേണ്ട ചേരുവകൾ

നാരങ്ങാ നീര്                1/2 കപ്പ്

മല്ലിയില                          1 കപ്പ്

വെണ്ണ                                2 സ്പൂൺ

ഇഞ്ചി                               2 സ്പൂൺ

വെളുത്തുള്ളി               2 സ്പൂൺ

സവാള                              1/2 കപ്പ്

ക്യാരറ്റ്                               1 കപ്പ്

ബീൻസ്                             1/2 കപ്പ്

ക്യാബേജ്                          1/2 കപ്പ്

ഉപ്പ്                                        1 സ്പൂൺ

കുരുമുളക്                        1 സ്പൂൺ

കോൺ ഫ്ളർ                  2 സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാനിലേക്ക് ആവശ്യത്തിന് വെണ്ണ ചേർക്കുക. ശേഷം അതിലേക്ക് തന്നെ ആവശ്യത്തിന് ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് കൊടുക്കുക. ശേഷം ക്യാരറ്റ്, ബീൻസ്, ക്യാബേജ് എന്നിവ ചേർത്ത് സവാളയും ചേർത്ത് നന്നായിട്ട് വഴറ്റി യോജിപ്പിച്ചെടുക്കുക. ശേഷം ആവശ്യത്തിനു ഉപ്പും കുരുമുളകുപൊടിയും ചേർത്തു നല്ലപോലെ വഴറ്റിയെടുക്കുക. ശേഷം ആവശ്യത്തിന് വെള്ളമൊഴിച്ച് നല്ലപോലെ തിളച്ചു തുടങ്ങുമ്പോൾ ഇതിലേക്ക് കോൺഫ്ലവർ കൂടി മിക്സ് ചെയ്ത് ഒഴിച്ചു കൊടുക്കുക‌. ശേഷം നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം ഇത് നന്നായിട്ട് ഒന്ന് തിളച്ചു കഴിയുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് നാരങ്ങ നീര് കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഇതിലേക്ക് തന്നെ നിറയെ മല്ലിയില കൂടി ചേർത്ത് വേണം തിളപ്പിച്ച് എടുക്കേണ്ടത്. സൂപ്പ് തയ്യാർ.

 

 

 

 

 

PREV
Read more Articles on
click me!

Recommended Stories

Onam 2026 : ഈ ഓണത്തിന് ശർക്കര വരട്ടി വീട്ടിൽ തന്നെ തയ്യാറാക്കാം
ഭക്ഷണത്തിന് ശേഷം ഉടൻ പഴങ്ങൾ കഴിക്കാമോ? അറിയേണ്ടത്