
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വെറും നാല് ചേരുവകൾ കൊണ്ട് മാംഗോ പുഡ്ഡിംഗ് തയ്യാറാക്കാം.
വേണ്ട ചേരുവകൾ
• പഴുത്ത മാങ്ങ 2 എണ്ണം
• പാൽ 1 1/2 കപ്പ്
• പഞ്ചസാര 1/2 കപ്പ്
• കോൺ ഫ്ലോർ 1/ 4 കപ്പ്
തയ്യാറാക്കുന്ന വിധം
മാങ്ങ തൊലി കളഞ്ഞു ചെറുതായി മുറിച്ചെടുക്കുക .ഒരു മിക്സി ജാറില്ലേക്ക് മാങ്ങ കഷ്ണങ്ങൾ ,ഒന്നേകാൽ കപ്പ് പാൽ,പഞ്ചസാര എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക .ഇത് ഒരു ബൗളിലേക്കു ഒഴിച്ച് കൊടുക്കാം .ഒരു ചെറിയ ബൗളിൽ കാൽ കപ്പ് കോൺ ഫ്ലോർ എടുക്കുക .ഇതിലേക്ക് കാൽ കപ്പ് പാലും ചേർത്ത് മിക്സ് ചെയ്തു വെക്കണം .ഇനി മാങ്ങ മിക്സ് വേവിക്കാൻ വെക്കാം ഇളക്കി കൊടുക്കാൻ മറക്കരുത് .മാങ്ങ മിക്സ് ഒന്ന് തിളച്ചു വന്നാൽ ഫ്ളയിം നന്നായി താഴ്ത്തി വെച്ച ശേഷം കോൺ ഫ്ലോർ മിക്സ് മാങ്ങയിലേക്കു ചേർത്ത് നന്നായി ഇളക്കുക .കോൺ ഫ്ലോർ മാങ്ങയുമായി യോജിച്ചു തിളച്ചു വന്നാൽ സ്റ്റോവ് ഓഫ് ചെയ്യാം .ഇനി പുഡ്ഡിംഗ് സെറ്റ് ചെയ്യുന്ന പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം .പുഡ്ഡിംഗ് ചൂടാറി വന്നാൽ ഒരു മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചെടുക്കാം .ഒരു മണിക്കൂർ കഴിഞ്ഞാൽ പുഡ്ഡിംഗ് എടുത്തു സെർവ് ചെയ്യാം ..
മാമ്പഴം കൊണ്ടൊരു ടേസ്റ്റി സ്മൂത്തി തയ്യാറാക്കാം; റെസിപ്പി