ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം മാമ്പഴ വിഭവങ്ങള്‍ അഥവാ മാംഗോ ഫെസ്റ്റ് റെസിപ്പികള്‍. ഇന്ന് ലേഖ വേണുഗോപാൽ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ഈ മാമ്പഴക്കാലത്ത് മാമ്പഴം കൊണ്ടൊരു ടേസ്റ്റി സ്മൂത്തി തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
മാങ്ങ - 4 എണ്ണം (നല്ല പഴുത്തത് )
ചിയ സിഡ്സ്, പാലും - 4 ടേബിൾസ്പൂൺ (ചിയ സിഡ്സ് + 150 ml പാൽ)
ക്രീം ചീസ് - 100 ഗ്രാം
ഗ്രീക്ക് യോഗർട്ട് - 100 ഗ്രാം
കോൺഫ്ലേക്‌സ് അല്ലെങ്കിൽ മ്യൂസ്ലി - 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
1. മാങ്ങ തൊലി കളഞ്ഞു ചെറുതായി മുറിച്ച് വയ്ക്കുക
2. ചിയ വിത്തുകൾ 150 ml പാൽ ചേർത്ത് 30 മിനിറ്റ് വരെ ഒന്ന് നന്നായി കുതിർക്കാൻ വയ്ക്കുക.
3. ക്രീം ചീസ് അതിനോടൊപ്പം മാങ്ങ ചേർത്ത് മിക്സിയിൽ നന്നായി അടിച്ചു പേസ്റ്റ് ആക്കി എടുക്കുക
4. ഇനി ലെയറിംഗ് ചെയ്യാം. അതിനായി ഒരു ഗ്ലാസിൽ ആദ്യമായി ചിയ സിഡ്സും പാല്‍ മിക്സും ഒഴിക്കുക.
5. അതിന്റെ മുകളിൽ മാങ്ങ ക്രീം ചീസ് മിക്സ് ചേർക്കുക.
6. അതിന്റെ മുകളിൽ കുറച്ച് മാങ്ങ ക്യൂബുകൾ ചേർക്കുക.
7. അതിനു മുകളിൽ കുറച്ച് ഗ്രീക്ക് യോഗർട്ട് ചേർക്കുക.
8. ഇനി വീണ്ടും ചിയ സിഡ്സ് പാൽ മിക്സ് ചേർക്കുക.
9. ഇനി മാങ്ങ ക്രീം ചീസ് മിശ്രിതം ചേർക്കുക.
10. മുകളിൽ കോൺഫ്ലേക്‌സ് അല്ലെങ്കിൽ മ്യൂസ്ലിയും മാങ്ങ ക്യൂബ്സും വച്ച് ഡെക്കറേറ്റ് ചെയ്യാം.
11. 2 മണിക്കൂർ ഫ്രിഡ്ജിൽ റഫ്രിജറേറ്റ് ചെയ്തിട്ട് സെർവ് ചെയ്യാം.
Also read: ഹൃദയാഘാതത്തിന്‍റെ അവഗണിക്കാൻ പാടില്ലാത്ത ഒമ്പത് ലക്ഷണങ്ങള്‍
