മുരിങ്ങ കൊണ്ടൊരു കിടിലൻ സൂപ്പ് ; റെസിപ്പി

Published : Jun 25, 2025, 11:43 AM IST
soup

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സൂപ്പ് റെസിപ്പികള്‍. ഇന്ന് വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

പ്രതിരോധശേഷി കൂട്ടാനും ദഹനം എളുപ്പമാക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് മുരിങ്ങ സൂപ്പ്. എങ്ങനെയാണ് മുരിങ്ങ സൂപ്പ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?

വേണ്ട ചേരുവകൾ

മുരിങ്ങ                                       3 കപ്പ്

വെളുത്തുള്ളി                         1 സ്പൂൺ

മല്ലിയില                                    2 സ്പൂൺ.

ഉപ്പ്                                                1 സ്പൂൺ

വെള്ളം                                       3 കപ്പ്

കുരുമുളക്                              1 സ്പൂൺ

സവാള                                     1/2 കപ്പ്.

വെണ്ണ                                       1 സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം കുക്കറിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് അതിലേക്ക് മുരിങ്ങക്കായ, വെണ്ണ ചെറിയ കഷണങ്ങളായിട്ട് മുറിച്ചതും കുറച്ച് സവാളയും വെളുത്തുള്ളിയും ഉപ്പും ചേർത്ത് നല്ലത് പോലെ ഒന്ന് വേവിച്ചെടുക്കുക. തണുത്ത ശേഷം മിക്സിയിലൊന്ന് അരച്ചെടുക്കുക. അതിനുശേഷം നന്നായിട്ട് ഇതിനെ ഒന്ന് അരിച്ചെടുക്കുക. അരിച്ചതിനു ശേഷം ഈ സൂപ്പിന്റെ മിക്സിനെ ഒരു പാത്രത്തിലേക്ക് ഒഴിച്ച് അതിലേക്ക് കുറച്ച് കുരുമുളകുപൊടിയും ഉപ്പും ചേർത്ത് നന്നായിട്ട് തിളപ്പിച്ച് കുറുക്കി എടുക്കുക. ശേഷം മല്ലിയില കൂടി ചേർത്ത് അലങ്കരിച്ചു എടുക്കുക. ചൂടോടെയോ തണുത്ത ശേഷം കഴിക്കുക.

 

 

PREV
Read more Articles on
click me!

Recommended Stories

Onam 2026 : ഈ ഓണത്തിന് ശർക്കര വരട്ടി വീട്ടിൽ തന്നെ തയ്യാറാക്കാം
ഭക്ഷണത്തിന് ശേഷം ഉടൻ പഴങ്ങൾ കഴിക്കാമോ? അറിയേണ്ടത്