
ലിച്ചിപ്പഴത്തിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ലിച്ചിയിൽ വിറ്റാമിൻ സി, വിറ്റാമിൻ ഡി, മഗ്നീഷ്യം, റൈബോഫ്ലേവിൻ, ചെമ്പ്, ഫോസ്ഫറസ്, വെള്ളം എന്നിവ അടങ്ങിയിട്ടുണ്ട്. പതിവായി ലിച്ചിപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ഒന്ന്
ലിച്ചി പഴത്തിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. നാരുകൾ കൂടുതൽ നേരം വയറു നിറയ്ക്കാൻ സഹായിക്കുന്നു. ഇത് കലോറി ഉപഭോഗം കുറയ്ക്കുന്നു. ലിച്ചിയിലെ ഉയർന്ന ജലാംശം ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ലിച്ചിയിലെ ഉയർന്ന നാരുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
രണ്ട്
ലിച്ചിയിലെ വിറ്റാമിൻ സി ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ തടയുകയും ചെയ്യും. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.
മൂന്ന്
ശക്തമായ രോഗപ്രതിരോധ ശേഷി രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കും. ലിച്ചി കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.
നാല്
രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന പൊട്ടാസ്യം ലിച്ചിയിൽ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം ഫലപ്രദമായി രക്തസമ്മർദ്ദം കുറയ്ക്കുന്നു.
അഞ്ച്
ലിച്ചിയിലെ നാരുകൾ മലവിസർജ്ജനം നിയന്ത്രിക്കാനും ദഹനം പ്രോത്സാഹിപ്പിക്കാനും സഹായിക്കും. മലബന്ധം പോലുള്ള ദഹന പ്രശ്നങ്ങൾ തടയാൻ ഇതിന് കഴിയും.
ആറ്
ലിച്ചിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന കോപ്പറിന് ചുവന്ന രക്തകോശങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തി ശരീരത്തിലെ രക്തയോട്ടത്തെ വർധിപ്പിക്കാൻ സാധിക്കും.
ഏഴ്
പ്രായം മുഖത്തും ശരീരത്തിലും വീഴ്ത്തുന്ന ചുളിവുകളേയും പാടുകളേയും മാറ്റാൻ ലിച്ചിപ്പഴത്തിന്റെ ഗുണങ്ങൾക്ക് കഴിയും. മെറ്റാബോളിസത്തെ നിയന്ത്രിച്ച് ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ലിച്ചിക്ക് കഴിയും.
എട്ട്
ലിച്ചിയിലെ ഫൈബറിനും ജലാംശത്തിനും നെഞ്ചെരിച്ചൽ വയറെരിച്ചൽ തുടങ്ങിയ പ്രശ്‌നങ്ങളെ ഇല്ലാതാക്കാൻ സാധിക്കും.