എളുപ്പം തയ്യാറാക്കാം ഷമാം മിൽക്ക് ഷേക്ക് ; റെസിപ്പി

Published : Oct 21, 2025, 11:47 AM ISTUpdated : Oct 21, 2025, 11:55 AM IST
milk shake

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്ട്രീറ്റ് ഫുഡ് റെസിപ്പികൾ. ഇന്ന് Sonam Mishra തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ

ഷമാം                                         1  എണ്ണം

പഞ്ചസാര                                2 സ്പൂൺ

പാൽ                                         1 ഗ്ലാസ്‌

നട്സ്                                              ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഷമാം കട്ട് ചെയ്ത് അതിന്റെ ഉള്ളിലെ കുരു കളഞ്ഞതിനുശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. തോല് പൂർണ്ണമായിട്ടും കളഞ്ഞതിനുശേഷം വേണം ഉള്ളിലത്തെ മസ്ക് മെലൻ ഉപയോഗിക്കേണ്ടത് . ഇതിനെ മിക്സിയുടെ ജാറിൽ ഇട്ടുകൊടുത്ത് ആവശ്യത്തിന് പഞ്ചസാരയും പാലും ചേർത്ത് നന്നായിട്ട് അടിച്ചെടുക്കുക. ഒരു ഗ്ലാസ്സിലേക്ക് പകർന്നതിനുശേഷം ആവശ്യത്തിനു നട്സ് കൂടി ചേർത്തു കൊടുക്കാവുന്നതാണ്.

 

PREV
Read more Articles on
click me!

Recommended Stories

ബ്ലൂബെറി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
മുരിങ്ങയില വെള്ളം പതിവായി കുടിക്കുന്നവരാണോ നിങ്ങൾ?