ശ്വാസകോശത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട പത്ത് ഭക്ഷണങ്ങള്‍

Published : Oct 20, 2025, 02:39 PM IST
lungs

Synopsis

ശ്വാസകോശത്തെ ആരോഗ്യത്തോടെ പരിപാലിക്കുന്നതിന് ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ചില മാറ്റങ്ങൾ വരുത്തേണ്ടത് പ്രധാനമാണ്.

ശ്വാസകോശത്തെ ആരോഗ്യത്തോടെ പരിപാലിക്കുന്നതിന് ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ചില മാറ്റങ്ങൾ വരുത്തേണ്ടത് പ്രധാനമാണ്. ഇതിനായി പുകവലി ഒഴിവാക്കുകയും മലിനവായു ശ്വസിക്കാതിരിക്കുകയും ചെയ്താല്‍ തന്നെ ഒരു പരിധി വരെ ശ്വാസകോശത്തെ സംരക്ഷിക്കാന്‍ കഴിയും.

ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. നെല്ലിക്ക

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

2. ചീര

വിറ്റാമിന്‍ സി, കെ, ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ചീരയും ശ്വാസകോശാരോഗ്യത്തിന് ഗുണം ചെയ്യും.

3. ബെറി പഴങ്ങള്‍

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്പ്ബെറി തുടങ്ങിയ ബെറി പഴങ്ങള്‍ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

4. മഞ്ഞള്‍

'കുര്‍കുമിന്‍' എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് ശ്വാസകോശത്തെ ബാധിക്കുന്ന വൈറസിനെതിരേയും ഫലപ്രദമാണ്.

6. വെളുത്തുള്ളി

ആന്‍റി മൈക്രോബിയല്‍, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ വെളുത്തുള്ളി ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

7. ഇഞ്ചി

ശ്വാസ നാളിയിലുണ്ടാകുന്ന അണുബാധയെ തടയാൻ ഇവയ്ക്ക് കഴിയും. ഇഞ്ചിയിലെ ജിഞ്ചറോള്‍ ആണ് ഇതിന് സഹായിക്കുന്നത്.

9. നട്സ്

ബദാം, വാള്‍നട്സ് എന്നീ നട്സുകളില്‍ മഗ്നീഷ്യവും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

10. ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

PREV
Read more Articles on
click me!

Recommended Stories

പ്രമേഹമുള്ളവർ ഭക്ഷണക്രമീകരണത്തിൽ വരുത്തേണ്ട 6 മാറ്റങ്ങൾ ഇതാണ്
ബ്ലൂബെറി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം