
വേണ്ട ചേരുവകൾ
പനീർ 1 ബൗൾ (മുഴുവനായിട്ടുള്ള പനീർ)
മുളകുപൊടി ആവശ്യത്തിന്
കുരുമുളകുപൊടി അര ടീസ്പൂൺ
ഗരം മസാല അര ടീസ്പൂൺ
മഞ്ഞൾപൊടി ആവശ്യത്തിന്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 സ്പൂൺ
തൈര് ഒന്നര സ്പൂൺ
ബട്ടർ 1 സ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം പനീർ ചെറിയ ക്യൂബുകളായി മുറിച്ചെടുക്കുക. മുറിച്ചെടുത്ത പനീർ കഷ്ണങ്ങളിൽ ഒരു ഫോർക്ക് ഉപയോഗിച്ച് ചെറിയ ദ്വാരങ്ങളിടുക. മുളകുപൊടി, കുരുമുളകുപൊടി, ഗരംമസാല മഞ്ഞൾപാടി, ഇഞ്ചി വെളുത്തുള്ളി അരച്ചത്, ഉപ്പ് എന്നിവയും തൈരും ചേർത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റാക്കുക. ശേഷം ഈ പേസ്റ്റ് പനീറിൽ പുരട്ടി 20 മിനുട്ട് നേരം സെറ്റാകാൻ വയ്ക്കുക. ശേഷം ഒരു പാനിൽ അൽപം ബട്ടർ ഇടുക. ഇത് നന്നായി ചൂടായി കഴിഞ്ഞാൽ പനീർ ഇട്ട് ഇരുവശവും ബ്രൌൺ നിറമാകുന്നവരെ മൊരിച്ചെടുക്കുക. രുചികരമായ പനീർ ടിക്ക തയ്യാറായി.