പാവ് ബാജി ഇനി മുതൽ വീട്ടിൽ തന്നെയുണ്ടാക്കാം

Published : Sep 25, 2025, 08:56 AM ISTUpdated : Sep 25, 2025, 09:00 AM IST
pav bhaji

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്ട്രീറ്റ് ഫുഡ് റെസിപ്പികൾ. ഇന്ന് ദീപാ നായർ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ

പാവ്                             2 പായ്ക്കറ്റ് (12 എണ്ണം)

സാൾട്ടഡ് ബട്ടർ      50 ഗ്രാം

ബാജിക്ക് വേണ്ട ചേരുവകൾ

വേവിച്ച ഉരുളക്കിഴങ്ങ് - 300 ഗ്രാം

വെണ്ണ - 50 ഗ്രാം+10 ഗ്രാം

സവാള പൊടിയായി അരിഞ്ഞത്- 150 ഗ്രാം

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂൺ

തക്കാളി പൊടിയായി അരിഞ്ഞത് - 100 ഗ്രാം

കാപ്സിക്കം പൊടിയായി അരിഞ്ഞത് - 50 ഗ്രാം

കാരറ്റ് ഗ്രേറ്റ് ചെയ്തത് - 50 ഗ്രാം

ഫ്രോസൻ ഗ്രീൻ പീസ് - 50 ഗ്രാം

പാവ് ബാജി മസാല - 4 ടീസ്പൂൺ

മുളകുപൊടി - 1 ടീസ്പൂൺ

ഉപ്പ് - പാകത്തിന്

മല്ലിയില - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കഡായിയിൽ വെണ്ണ ചേർത്ത് ഉരുക്കി സവാള ചേർത്ത് വഴറ്റുക. കണ്ണാടിപ്പരുവം ആകുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. തക്കാളി, കുറച്ച് മല്ലിയില, ഉപ്പ്, മസാല, മുളകുപൊടി ഇവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അല്പനേരം വഴറ്റുക. അതിലേക്ക് കാപ്സിക്കം, കാരറ്റ്, ഗ്രീൻ പീസ് ഇവ ചേർത്ത് വേവിക്കുക. അതിനുശേഷം വേവിച്ച് പൊടിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി ഇളക്കി ഒന്നുകൂടി അടച്ചു വച്ച് പാകം ചെയ്യുക. ബാജി തയ്യാർ .മല്ലിയിലയും പത്ത് ഗ്രാം സാൾട്ടഡ് ബട്ടറും ചേർത്ത് അടച്ചു വയ്ക്കുക.

നോൺസ്റ്റിക് തവ ചൂടാക്കി കുറച്ച് ബട്ടർ ചേർത്ത് ഉരുകി വരുമ്പോൾ പാവ് നടുവെ മുറിച്ചത് ചേർത്ത് തിരിച്ചും മറിച്ചും ഇട്ട് റോസ്റ്റ് ചെയ്യുക. സെർവിംഗ് പ്ലേറ്റിലേക്ക് റോസ്റ്റ് ചെയ്ത മൂന്നോ നാലോ പാവ് വച്ച് സൈഡിൽ കുറച്ച് ബാജിയും വിളമ്പി ചൂടോടെ കഴിക്കാം രുചികരമായ ഗുജറാത്തി സ്ട്രീറ്റ് ഫുഡ് പാവ് ബാജി.

 

PREV
Read more Articles on
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍