
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ഡയറ്റ് നോക്കുന്നവർക്ക് അയൺ, പ്രോട്ടീൻ, കാത്സ്യം എല്ലാം ഒന്നിച്ചു കിട്ടാൻ വീട്ടിൽ തന്നെ തയ്യാറാക്കാം ഹെൽത്തി റാഗി മാൾട്ട്.
വേണ്ട ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം റാഗി പൗഡറിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലപോലെ യോജിപ്പിച്ച് വയ്ക്കുക. ശേഷം മറ്റൊരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം വച്ച് ചൂടായി കഴിയുമ്പോൾ അതിലേക്ക് കലക്കി വച്ചിട്ടുള്ള റാഗി പൗഡർ ചേർത്ത് കൊടുത്ത് ചെറിയ തീയിൽ ഇളക്കി യോജിപ്പിച്ച് എടുക്കുക. ഒന്ന് വെന്ത് ബ്രൗൺ നിറമായി കഴിയുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് ശർക്കര കൂടി ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിച്ച് എടുക്കാവുന്നതാണ്. ശേഷം ആവശ്യത്തിന് ഏലയ്ക്ക പൊടിയും ചുക്കുപൊടിയും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതൊന്ന് പാകത്തിനായി കുറുകി വന്നു കഴിയുമ്പോൾ അതിലേക്ക് പാല് കുടി ചേർത്ത് കൊടുത്ത് വീണ്ടും ഇളക്കി യോജിപ്പിച്ച് എടുക്കുക. ശേഷം ഇതിലേക്ക് നട്ട്സിന്റെ പൊടി കൂടി ചേർത്തു കൊടുത്ത് കഴിക്കാവുന്നതാണ്. നല്ലൊരു ഹെൽത്തി ബ്രേക്ക് ഫാസ്റ്റ് കൂടിയാണിത്.
ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് റാഗി മുദ്ദേ ; റെസിപ്പി