
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
കുങ്കുമപ്പൂവ് ലസ്സി ഇനി വീട്ടിൽ തയ്യാറാക്കാം
വേണ്ട ചേരുവകൾ
തൈര് 1 കപ്പ്
പഞ്ചസാര 2 സ്പൂൺ
കുങ്കുമപ്പൂവ് 3 അല്ലി
ഐസ്ക്യൂബ്
തയ്യാറാക്കുന്ന വിധം
ആദ്യം തൈരിലേക്ക് ആവശ്യത്തിന് പഞ്ചസാരയും കുങ്കുമവും കൂടി ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് അടിച്ചെടുക്കുന്നു അതിനുശേഷം കുറച്ച് ഐസ്ക്യൂബ് ഇട്ട ഗ്ലാസിൽ പകർന്ന് കഴിക്കാവുന്നതാണ്. തൈരിൽ കുറച്ച് സമയം കുങ്കുമപ്പു ഇട്ടു വെച്ചതിനുശേഷം ഇത് തയ്യാറാക്കുന്നതാണ് നല്ലത് അപ്പോൾ അതിന്റെ നിറവും ഗുണവും എല്ലാം ആ ഒരു തൈരിലേക്ക് അലിഞ്ഞുചേരുകയും ചെയ്യും. ശേഷം ക്ലാസിലേക്ക് ഒഴിച്ച് കഴിഞ്ഞ് ഒരു രണ്ട് അല്ലി കുങ്കുമപ്പൂ അതിന്റെ മുകളിലേക്ക് വച്ചുകൊടുക്കാവുന്നതാണ്.