ചൂട് തക്കാളി സൂപ്പ് കുടിച്ചാലോ? ഈസി റെസിപ്പി

Published : Jan 24, 2025, 02:27 PM IST
ചൂട് തക്കാളി സൂപ്പ് കുടിച്ചാലോ? ഈസി റെസിപ്പി

Synopsis

വളരെ എളുപ്പത്തില്‍ തക്കാളി സൂപ്പ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

തക്കാളി കൊണ്ട് പല വിഭവങ്ങളും നമ്മൾ പരീക്ഷിക്കാറുണ്ട് . എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു സൂപ്പ് കൂടി പരീക്ഷിച്ചു നോക്കാം. വളരെ എളുപ്പത്തിൽ തക്കാളി സൂപ്പ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

വേണ്ട ചേരുവകൾ

തക്കാളി                                                                    250 ഗ്രാം 
വെളുത്തുള്ളി                                                         7 അല്ലി
 ഇഞ്ചി                                                                       1 ടേബിൾ സ്പൂൺ
ഉപ്പ്                                                                             ആവശ്യത്തിന് 
ഫ്രഷ് ക്രീം                                                               1/2 കപ്പ് 
ഉള്ളി                                                                         1 കപ്പ് 
കറുത്ത കുരുമുളക്                                            1 ടീസ്പൂൺ 
വെണ്ണ                                                                        3 ടേബിൾ സ്പൂൺ 

തയ്യാറാക്കുന്ന വിധം

ആദ്യം തക്കാളി നന്നായി കഴുകുക. ശേഷം ചെറിയ കഷ്ണങ്ങളാക്കുക. ഒരു പാനിലേക്ക് 1 ടേബിൾസ്പൂൺ വെണ്ണ,  കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, ഗ്രാമ്പൂ, ചെറുതായി അരിഞ്ഞ ഉള്ളി എന്നിവ ചേർത്ത് 3 മിനിറ്റ് നേരം വഴറ്റുക. അവസാനം, തക്കാളി ചേർത്ത് 5-7 മിനിറ്റ് വേവിക്കുക. ശേഷം വെള്ളം ചേർത്ത് 10 മിനിറ്റ് നേരം തിളപ്പിക്കുക. അതിലേക്ക് ഉപ്പ്, കുരുമുളക് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം ഫ്രഷ് ക്രീം കൂടി ചേർത്ത് ചൂടോടെ കഴിക്കുക. 

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ കഴിക്കാം ഈ പ്രോട്ടീൻ സാലഡ്

 

 

PREV
click me!

Recommended Stories

ദിവസവും രാത്രി തൈര് കഴിക്കുന്നത് ഒരു ശീലമാക്കാം; ഗുണങ്ങൾ ഇതാണ്
വിറ്റാമിൻ സി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ