വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ കഴിക്കാം ഈ പ്രോട്ടീൻ സാലഡ്

Published : Jan 24, 2025, 08:43 AM ISTUpdated : Jan 24, 2025, 10:15 AM IST
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ കഴിക്കാം ഈ പ്രോട്ടീൻ സാലഡ്

Synopsis

വണ്ണം കുറയ്ക്കാൻ ഇതാ ഒരു ഹെൽത്തി സാലഡ്. അമൃത അഭിജിത് തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

വണ്ണം കുറയ്ക്കാൻ നിങ്ങൾ ഡയറ്റിലാണോ? എങ്കിൽ നിർബന്ധമായും നിങ്ങളുടെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തേണ്ട ഒരു സാലഡാണ് ഇനി പരിചയപ്പെടാൻ പോകുന്നത്. വണ്ണം കുറയ്ക്കാൻ ഇതാ ഒരു ഹെൽത്തി പ്രോട്ടീൻ സാലഡ്...

വേണ്ട ചേരുവകൾ

  • കടല                                            1/2 കപ്പ്‌ (ഉപ്പിട്ട് വേവിച്ചത് )
  • സവാള                                        1  എണ്ണം
  • തക്കാളി                                      1  എണ്ണം
  • മുട്ട                                                1  എണ്ണം
  • കക്കിരി                                       1/4 കപ്പ്‌
  • ബദാം                                           4 എണ്ണം
  • ക്യാരറ്റ്                                        1 എണ്ണം
  • കുരുമുളക് പൊടി                  1  ടീസ്പൂൺ 
  • ചെറുനാരങ്ങാ നീര്                 1 ടീസ്പൂൺ 
  • ഉപ്പ്                                           ആവിശ്യത്തിന് 
  • മല്ലി ഇല                                 ആവിശ്യത്തിന് 

തയ്യാറുക്കുന്ന വിധം 

ഒരു പാനിൽ മുട്ട പൊട്ടിച്ചൊഴിച്ചു ചിക്കി മാറ്റി വയ്ക്കുക. പിന്നീട് ഒരു ബൗളിൽ ചിക്കിയ മുട്ടയും വേവിച്ച കടലയും ചേർത്ത് നല്ലതു പോലെ യോജിപ്പിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ക്യാരറ്റ്, സവാള, തക്കാളി, കക്കിരി, മല്ലിയില ചേർക്കുക. ശേഷം ഉപ്പും കുരുമുളക് പൊടിയും നാരങ്ങാ നീരും, നുറുക്കിയ ബദാം കഷ്ണങ്ങളും ചേർക്കുക. പ്രോട്ടീൻ റിച്ച് സാലഡ് തയ്യാർ.

വണ്ണം കുറയ്ക്കാന്‍ ഡയറ്റിലാണോ? എങ്കില്‍ കുടിക്കാം ബീറ്റ്റൂട്ട് ജ്യൂസ്; റെസിപ്പി

 

PREV
click me!

Recommended Stories

പതിവായി മത്തങ്ങ വിത്തുകൾ കഴിക്കൂ; അറിയാം ഗുണങ്ങള്‍
പതിവായി നാരങ്ങ വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍