ഇത് വേറെ ലെവൽ രുചി, ചിക്കൻ സാൻവിച്ച് വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

Published : Aug 16, 2025, 03:28 PM IST
sandwich

Synopsis

വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം ഈസി ചിക്കൻ ചിക്കൻ സാൻവിച്ച്.

കുട്ടികൾക്ക് ഏറ്റവും ഇഷ്ടമുള്ള സ്നാക്കാണ് ചിക്കൻ സാൻവിച്ച്. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം ഈസി ചിക്കൻ ചിക്കൻ സാൻവിച്ച്.

വേണ്ട ചേരുവകൾ

ചിക്കൻ വേവിച്ചത്          1 കപ്പ്

മയോന്നൈസ്                  2  ടീസ്പൂൺ

കുരുമുളക്                        1 സ്പൂൺ

ബ്രെഡ്                                  2 എണ്ണം

ക്യാപ്സിക്കം                        1 എണ്ണം

ലെറ്റൂസ്                               1  ബൗൾ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിൽ വേവിച്ച ചിക്കൻ കഷ്ണങ്ങൾ പൊടിച്ചെടുക്കുക. അതിലേക്ക് മയോണൈസും കുരുമുളകും ചേർക്കുക. ശേഷം നന്നായിട്ട് മിക്സ് ചെയ്തെടുക്കുക. ശേഷം ഈ മിശ്രിതം ഒരു ബ്രെഡിന് മുകളിൽ വയ്ക്കുക. ശേഷം പൊടിയായി അരിഞ്ഞ് വച്ചിരിക്കുന്ന ക്യാപ്സിക്കം അതിന് മുകളിൽ വച്ച് കൊടുക്കുക. ശേഷം ലെറ്റൂസും വയ്ക്കുക. ശേഷം അതിന് മുകളിൽ ബ്രെഡ് വയ്ക്കുക. ടൊമാറ്റോ സോസ് ചേർത്ത് കഴിക്കുക.

 

 

PREV
Read more Articles on
click me!

Recommended Stories

നിങ്ങൾ രസം പ്രിയരാണോ? എ​ങ്കിൽ എളുപ്പം തയ്യാറാക്കാം 10 വ്യത്യസ്ത രസങ്ങൾ
ഈ 5 ഭക്ഷണങ്ങൾ വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കുന്നു; സൂക്ഷിക്കണേ