വണ്ണം കൂടുന്നുണ്ടോ? ദിവസവും ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍...
First Published Dec 31, 2020, 3:03 PM IST
മാറിയ ജീവിതശൈലിയാണ് അമിതവണ്ണത്തിന് കാരണം. ശരീരഭാരം കുറയ്ക്കാന്‍ ആദ്യം വേണ്ടത് നല്ലൊരു ഡയറ്റാണ്. ഒപ്പം ചിട്ടയായ ജീവിതശൈലിയും വ്യായാമവും വേണം. ഭാരം കുറയ്ക്കുന്നതുപോലെ തന്നെ കുറച്ച ഭാരം നിലനിര്‍ത്തുന്നതും അത്ര എളുപ്പമല്ല. ശരീരഭാരം കൂടുന്നുണ്ടോ എന്ന് എപ്പോഴും പരിശോധിക്കണം. വണ്ണം കൂടാതിരിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്...
കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് കൂടരുത്. എന്തു ഭക്ഷണവും മിതമായ അളവില്‍ മാത്രം കഴിക്കുക. 80 ശതമാനം വയര്‍ നിറഞ്ഞാല്‍ ഭക്ഷണം കഴിക്കുന്നത് അവസാനിപ്പിക്കുക. അതുപോലെ തന്നെ, ധൃതിയില്‍ ഭക്ഷണം കഴിക്കരുത്. നന്നായി ചവച്ച് മാത്രം കഴിക്കാം. അങ്ങനെ ചെയ്യുന്നത് ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

രണ്ട്...
ശരിയായ സമയത്ത് ശരിയായ ഭക്ഷണം എന്നതാണ് വണ്ണം കുറയ്ക്കാനുള്ള ഒരേയൊരു വഴി. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അത്താഴത്തിന്‍റെ കാര്യത്തില്‍ കുറച്ചധികം ശ്രദ്ധ നല്‍കണം. രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്നത് വണ്ണം വയ്ക്കാന്‍ കാരണമാകും. അതിനാല്‍ ഉറങ്ങുന്നതിന് രണ്ട് മുതല്‍ മൂന്ന് മണിക്കൂറിന് മുന്‍പ് തന്നെ അത്താഴം കഴിക്കണം. വളരെ കുറച്ച് ഭക്ഷണം മാത്രമേ രാത്രി കഴിക്കാന്‍ പാടുള്ളൂ. ഇല്ലെങ്കില്‍ അവ ദഹിക്കാന്‍ ബുദ്ധിമുട്ടാണ്. ഉയർന്ന അളവിൽ കൊഴുപ്പും, കലോറിയും അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍ രാത്രി കഴിക്കരുത്.
Post your Comments