സ്പെഷ്യൽ അവൽ ചമ്മന്തി പൊടി തയ്യാറാക്കാം

By Web TeamFirst Published Oct 6, 2021, 9:08 AM IST
Highlights

ദോശ, ഇഡ്‌ലി, ചോറ്, കഞ്ഞി എന്നിവയ്‌ക്കൊപ്പം വളരെ നല്ലൊരു കൂട്ടാണ് ചമ്മന്തിപൊടി. രുചികരമായ അവൽ ചമ്മന്തി പൊടി തയ്യാറാക്കിയാലോ...
 

ദോശ, ഇഡ്‌ലി, ചോറ്, കഞ്ഞി എന്നിവയ്‌ക്കൊപ്പം വളരെ നല്ലൊരു കൂട്ടാണ് ചമ്മന്തിപൊടി. രുചികരമായ അവൽ ചമ്മന്തി പൊടി തയ്യാറാക്കിയാലോ...

വേണ്ട ചേരുവകൾ...

അവൽ                   ഒരു കപ്പ്‌
വറ്റൽ മുളക്          10 എണ്ണം
ഇഞ്ചി                    2 സ്പൂൺ
തേങ്ങ                   4 സ്പൂൺ
പുളി                   ഒരു ചെറിയ കഷ്ണം
ജീരകം                  ഒരു സ്പൂൺ
ഉപ്പ്                       ആവശ്യത്തിന്
കായ പൊടി          അര സ്പൂൺ
കറിവേപ്പില            3 തണ്ട്

തയ്യാറാക്കുന്ന വിധം...

ഒരു ചീന ചട്ടിയിൽ അവൽ നന്നായി വറുത്തു മാറ്റി വയ്ക്കുക. ചീന ചട്ടി ചൂടാകുമ്പോൾ, തേങ്ങ, ഇഞ്ചി, പുളി, വറ്റൽ മുളക്, ജീരകം, കറി വേപ്പില എന്നിവ ചേർത്ത് നന്നായി വറുത്തു എടുക്കുക.

എല്ലാം നന്നായി വറുത്തു കഴിയുമ്പോൾ മിക്സിയുടെ ജാറിലേക്കു മാറ്റി, അവൽ കൂടെ ചേർത്ത്, ആവശ്യത്തിന് ഉപ്പും, കായപ്പൊടിയും ചേർത്ത് നന്നായി വറുത്തു എടുക്കാം.

വളരെ രുചികരമായ ഒരു ചമ്മന്തി പൊടി ആണ് ഇതു, കുറെ നാൾ സൂക്ഷിച്ചു വയ്ക്കാനും ആകും. എണ്ണ ഒട്ടും ഉപയോഗിക്കാത്ത വിഭവം ആയതു കൊണ്ട് തന്നെ വളരെ ഹെൽത്തിയും ആണ്. ദോശ, ഇഡ്‌ലി, ചോറ്, കഞ്ഞി എന്നിവയ്‌ക്കൊപ്പം വളരെ നല്ലൊരു കൂട്ടാണ് ഈ ചമ്മന്തിപൊടി.

തയ്യാറാക്കിയത്:
ആശ രാജനാരായണൻ,
ബാം​ഗ്ലൂർ

click me!