അവൽ കൊണ്ടുള്ള ഒരു കിടിലൻ നാല് മണി പലഹാരം...

Web Desk   | Asianet News
Published : Jul 14, 2020, 09:05 AM ISTUpdated : Jul 14, 2020, 09:14 AM IST
അവൽ കൊണ്ടുള്ള ഒരു കിടിലൻ നാല് മണി പലഹാരം...

Synopsis

അവൽ കൊണ്ട് കിടിലമൊരു നാല് മണി പലഹാരം തയ്യാറാക്കിയാലോ..എന്താണെന്നല്ലേ, 'അവൽ ലഡു...' വളരെ രുചികരമായ സ്നാക്കാണിത്...എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം...

അവൽ കൊണ്ട് നിരവധി വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. അവല്‍ മിക്‌സചര്‍, അവല്‍ പായസം, അവല്‍ ഉപ്പ് മാവ് തുടങ്ങി നിരവധി വിഭവങ്ങള്‍ അവല്‍ ഉപയോഗിച്ച് തയ്യാറാക്കാം. എല്ലിനും പല്ലിനും ബലം നല്‍കുന്ന പോഷകങ്ങള്‍ അവലിൽ അടങ്ങിയിട്ടുണ്ട്. അവൽ കൊണ്ട് കിടിലമൊരു നാല് മണി പലഹാരം തയ്യാറാക്കിയാലോ..എന്താണെന്നല്ലേ, അവൽ ലഡു...വളരെ രുചികരമായ സ്നാക്കാണിത്...എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

അവൽ                                                       1 കപ്പ്
ശർക്കര പൊടിച്ചത്                                 1 കപ്പ്
നെയ്യ്                                                        ആവശ്യത്തിന്
ഏലയ്ക്ക പൊടിച്ചത്                            1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

ആദ്യം പാൻ അടുപ്പത്ത് ചൂടാക്കാൻ വയ്ക്കുക. ചൂടായി കഴിഞ്ഞാൽ അവൽ ചെറുതായൊന്ന് വറുത്തെടുക്കുക. ശേഷം വറുത്ത് വച്ചിരിക്കുന്ന അവലിലേക്ക് ഏലയ്ക്ക പൊടിച്ചത് ചേർക്കുക. തണുത്ത ശേഷം അവൽ കൂട്ടും ശർക്കര പൊടിച്ചതും ചേർത്ത് മിക്സിയിലിട്ട് നന്നായി പൊടിച്ച് എടുക്കുക. ശേഷം ഈ കൂട്ടിലേക്ക് നെയ്യ് ഒഴിച്ച് നല്ല പോലെ മിക്സ് ചെയ്യുക. ശേഷം കയ്യിൽ കുറച്ച് നെയ്യോ വെണ്ണയോ തടവുക. ശേഷം ഉരുളകളാക്കി എടുക്കുക. അവൽ ലഡു തയ്യാറായി...

ചക്ക കൊണ്ട് കിടിലൻ അവിയൽ ഉണ്ടാക്കിയാലോ...

തയ്യാറാക്കിയത്:
​ഗീതാ കുമാരി
തിരുവനന്തപുരം 

PREV
click me!

Recommended Stories

ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ല ഉറക്കത്തിന് തടസമാകുന്നു
മത്തങ്ങ വിത്ത് അമിതമായി കഴിക്കുന്നതിന്റെ ദോഷങ്ങൾ