'കണ്ണുകളെ വിശ്വസിക്കാന്‍ പറ്റില്ല'; ട്വിറ്ററില്‍ വൈറലായ രസകരമായ വീഡിയോ...

Web Desk   | others
Published : Jul 13, 2020, 10:14 PM IST
'കണ്ണുകളെ വിശ്വസിക്കാന്‍ പറ്റില്ല'; ട്വിറ്ററില്‍ വൈറലായ രസകരമായ വീഡിയോ...

Synopsis

ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ ട്വിറ്ററില്‍ മാത്രം കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. വൈറലായ വീഡിയോ കാണാം...  

ഒറ്റനോട്ടത്തില്‍ കാണുമ്പോള്‍ ടോയ്‌ലറ്റ് പേപ്പറോ, സോപ്പോ, ചെടിച്ചട്ടിയോ, ഷൂവോ ഒക്കെയാകാം. എന്നാല്‍ സെക്കന്‍ഡുകള്‍ക്കകം സംഗതി അതൊന്നുമല്ലെന്ന് മനസിലാകും. സത്യമാണ്. ട്വിറ്ററില്‍ വൈറലായ ഒരു വീഡിയോയെ കുറിച്ചാണ് പറയുന്നത്. 

പ്രമുഖ ഷെഫ് ടൂബ ഗെക് ഗില്ലിന്റെ 'സ്‌പെഷ്യല്‍ ത്രീ-ഡി' കേക്കുകളാണ് വിവിധ രൂപങ്ങളില്‍ വീഡിയോയിലുള്ളത്. കാഴ്ചക്കാരെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിക്കുന്ന തരത്തിലാണ് ഓരോ കേക്കുകളുടേയും ഡിസൈന്‍. 

ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ ട്വിറ്ററില്‍ മാത്രം കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. സ്വന്തം കണ്ണുകളെ പോലും വിശ്വസിക്കാന്‍ കഴിയില്ലെന്നും അത്രമാത്രം പാടവത്തോടെ ഒരു 'മാജിക്' ചെയ്യുന്നത് പോലെയാണ് ഷെഫ് കേക്കുകള്‍ തയ്യാറാക്കിയിരിക്കുന്നതെന്നുമെല്ലാം കാഴ്ചക്കാര്‍ അഭിപ്രായപ്പെടുന്നു.

ഇത്തരത്തിൽ അസാധാരണമായ ഡിസൈനുകളിൽ കേക്ക് തയ്യാറാക്കുന്നതിന്‍റേയും അവ കട്ട് ചെയ്യുന്നതിന്‍റേയുമെല്ലാം വീഡിയോകൾ മുമ്പും സമൂഹമാധ്യമങ്ങളിൽ വളരെയധികം പ്രചരിച്ചിട്ടുണ്ട്. എന്നാൽ ഷെഫ് ടൂബയുടെ കേക്കുകളുടെ 'പെർഫക്ഷൻ' ആണ് ഈ വീ‍ഡിയോയുടെ പ്രത്യേകതയായി ഏവരും ചൂണ്ടിക്കാട്ടുന്നത്.

വൈറലായ വീഡിയോ കാണാം...

 

 

Also Read:-കാട്ടിനുള്ളിലെ വിവാഹവാര്‍ഷിക ആഘോഷം; ഒടുവില്‍ 'സസ്‌പെന്‍സ്'...

PREV
click me!

Recommended Stories

ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ല ഉറക്കത്തിന് തടസമാകുന്നു
മത്തങ്ങ വിത്ത് അമിതമായി കഴിക്കുന്നതിന്റെ ദോഷങ്ങൾ