ഈ വിഷുവിന് അവൽ പായസം തയ്യാറാക്കിയാലോ...?

By Web TeamFirst Published Apr 13, 2021, 4:48 PM IST
Highlights

അവൽ കൊണ്ട് രുചികരമായി പായസം തയ്യാറാക്കാം... എങ്ങനെയാണ് അവൽ പായസം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

ഓണത്തിനായാലും വിഷുവിനായാലും പ്രധാന വിഭവമാണല്ലോ പായസം. ഈ വിഷുവിന് വ്യത്യസ്തമായ ഒരു പായസം തയ്യാറാക്കിയാലോ.. എന്താണെന്നല്ലേ... അവൽ കൊണ്ട് രുചികരമായി പായസം തയ്യാറാക്കാം... എങ്ങനെയാണ് അവൽ പായസം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

അവൽ                                                                        1 കപ്പ്‌
ശർക്കര പാനി                                                           3/4 കപ്പ്‌
തേങ്ങാപാൽ(ഒന്നാം പാൽ )                                  1 കപ്പ്‌ 
കട്ടി കുറഞ്ഞ തേങ്ങാപാൽ(രണ്ടാം പാൽ)        3 കപ്പ്‌
ചുക്കും ജീരകവും ഏലയ്ക്ക പൊടിച്ചതും      1 ടീസ്പൂൺ
നെയ്യ്                                                                          2 ടീസ്പൂൺ
തേങ്ങാകൊത്ത്                                                        1/4 കപ്പ്‌ 

തയ്യാറാക്കുന്ന വിധം...

ഒരു ഉരുളിയിൽ ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ച് ചുടാകുമ്പോൾ അതിലേക്ക് അവൽ ഇട്ടു ചൂടാക്കി എടുക്കുക. ഒന്ന് ക്രിസ്പ്പി ആകുന്നവരെ വറുക്കുക. അതിനു ശേഷം അതിലേക്ക് ശർക്കര പാനി ഒഴിച്ച് നന്നായി കുറുക്കി എടുക്കുക. നന്നായി കുറുകി വരുമ്പോൾ അതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ച് കുറുക്കി എടുക്കുക. കുറുകി വരുമ്പോൾ അതിലേക്കു ഒന്നാം പാൽ ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. ഒന്നാം പാൽ ഒഴിച്ചതിനു ശേഷം തിളപ്പിക്കേണ്ടതില്ല. അതിലേക്കു കുറച്ചു ചുക്കും ജീരകവും ഏലയ്ക്കായും കൂടി പൊടിച്ചത് മുകളിൽ ഇട്ടു ഒന്ന് ഇളക്കി തീ ഓഫ്‌ ചെയ്യുക. അതിലേക്കു കുറച്ചു നെയ്യിൽ തേങ്ങാ കൊത്ത് കൂടി വറുത്തിട്ടു കഴിഞ്ഞാൽ നമ്മുടെ രുചികരമായ അവൽ പായസം റെഡിയായി...

തയ്യാറാക്കിയത്:
പ്രഭ,
ദുബായ്

പച്ചമാങ്ങ കൊണ്ട് സ്പെഷ്യൽ രസം തയ്യാറാക്കാം

 

click me!