മലയാളിയുടെ തീൻമേശ സമ്പന്നമാക്കുന്ന ഒട്ടേറെ വിഭവങ്ങൾ മാങ്ങ ഉപയോഗിച്ച് തയാറാക്കാം. പച്ചമാങ്ങ കൊണ്ട് എളുപ്പത്തില്‍ കിടിലനൊരു രസം തയ്യാറാക്കിയാലോ.... 

മലയാളിയുടെ തീൻമേശ സമ്പന്നമാക്കുന്ന ഒട്ടേറെ വിഭവങ്ങൾ മാങ്ങ ഉപയോഗിച്ച് തയാറാക്കാം. പച്ചമാങ്ങ കൊണ്ട് എളുപ്പത്തില്‍ കിടിലനൊരു രസം തയ്യാറാക്കിയാലോ....

വേണ്ട ചേരുവകൾ...

പച്ചമാങ്ങ 1 എണ്ണം 
പച്ചമുളക് 2 എണ്ണം 
വെള്ളം 3 കപ്പ്‌ 
കടുക് ഒരു ടീസ്പൂൺ 
ചുവന്ന മുളക് 3 എണ്ണം 
എണ്ണ 3 ടീ സ്പൂൺ 
കറിവേപ്പില 2 തണ്ട് 
ഇഞ്ചി ചെറിയ കഷ്ണം 
വെളുത്തുള്ളി 4 അല്ലി 
കായ പൊടി അര സ്പൂൺ 
മുളക് പൊടി അര സ്പൂൺ 
കുരുമുളക് പൊടി 1 സ്പൂൺ 
ഉപ്പ് 2 ടീസ്പൂൺ
 മഞ്ഞൾപൊടി അര ടീസ്പൂൺ 
മല്ലിയില ആവശ്യത്തിന് 
ഉലുവ അര ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം... 

 പച്ച മാങ്ങ ചെറിയ കഷ്ണങ്ങളായി കട്ട് ചെയ്തു പച്ചമുളകും നീളത്തിൽ കട്ട് ചെയ്തു കുറച്ചു വെള്ളത്തിൽ മഞ്ഞൾപൊടിയും ചേർത്ത് നന്നായി വേവിച്ചെടുക്കുക. മാങ്ങ നന്നായി വെന്ത് ഉടഞ്ഞ അതിനുശേഷം ചീനച്ചട്ടിയിൽ നിന്നും മാറ്റുക. ചീനച്ചട്ടിയിൽ ആവശ്യത്തിന് എണ്ണ, കടുക്, ചുവന്ന മുളക്, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, ഉലുവ, എന്നിവ ചേർത്ത് വറുത്തു കഴിയുമ്പോൾ, അതിലേക്ക് ഒഴിച്ച് വേവിച്ചു വച്ചിട്ടുള്ള പച്ചമാങ്ങയും പച്ചമുളകും ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് കായ പൊടിയും ഉപ്പും ചേർത്ത് നന്നായി തിളപ്പിച്ചെടുക്കുക നന്നായി തിളച്ചു കഴിയുമ്പോൾ അതിലേക്ക് മല്ലിയിലയും കൂടി ചേർത്ത് തിളപ്പിച്ച്‌ എടുക്കാം.

തയ്യാറാക്കിയത്:
ആശ
ബാം​ഗ്ലൂർ