ബ്രേക്ക്ഫാസ്റ്റിന് അവൽ പുട്ട് ആയാലോ...?

By Web TeamFirst Published Sep 8, 2021, 8:44 AM IST
Highlights

എല്ലിനും പല്ലിനും ബലം നല്‍കുന്ന പോഷകങ്ങള്‍ അവലില്‍ അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദീര്‍ഘനേരം വിശപ്പില്ലാതാക്കും. ഇത് തടി കുറയാന്‍ സഹായിക്കും. 

ധാരാളം ആരോ​ഗ്യ​ഗുണങ്ങളുള്ള ഒന്നാണ് അവൽ. എല്ലിനും പല്ലിനും ബലം നല്‍കുന്ന പോഷകങ്ങള്‍ അവലില്‍ അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദീര്‍ഘനേരം വിശപ്പില്ലാതാക്കും. തടി കുറയാന്‍ മികച്ചതാണ് അവൽ. അവല്‍ കൊണ്ട് രുചികരമായ വിഭവങ്ങൾ തയാറാക്കാൻ കഴിയും. പ്രാതലിന് രുചിയുള്ളതും സോഫ്റ്റുമായ അവൽ പുട്ട് തയ്യാറാക്കിയാലോ...

വേണ്ട ചേരുവകൾ...

അവൽ                                    ഒന്നര കപ്പ്
ഉപ്പ്                                      ആവശ്യത്തിന്
വെള്ളം                                ആവശ്യത്തിന്
തേങ്ങ ചിരകിയത്                ഒരു കപ്പ്

തയ്യാറാക്കുന്ന വിധം...

ആദ്യം അവൽ ചെറിയ തീയിൽ എണ്ണ ചേർക്കാതെ അഞ്ച് മിനുട്ട് വറുത്തെടുക്കുക. ശേഷം തണുക്കാൻ വയ്ക്കാൻ. തണുത്ത് കഴിഞ്ഞാൽ മിക്സിയിൽ ഇട്ട് പുട്ടുപൊടിയുടെ പരുവത്തിൽ പൊടിച്ചെടുക്കണം.ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്തിളക്കി വെള്ളം കുറച്ച് കുറച്ചായി ഒഴിച്ചു കൊടുത്തു പൊടി നനച്ച് എടുക്കാം. ഒരു പുട്ട് കുറ്റിയിൽ തേങ്ങയും പൊടി നനച്ചതും നിറച്ച് ആവിയിൽ വേവിച്ചെടുക്കുക. അവൽ പുട്ട് തയാർ...

വായിലിട്ടാൽ അലിഞ്ഞ് പോകുന്ന കാരമൽ ഹൽവ; റെസിപ്പി

click me!