ഏത്തപ്പഴം കൊണ്ട് രുചികരമായ ഹൽവ കേക്ക്; റെസിപ്പി

Web Desk   | Asianet News
Published : Aug 29, 2021, 08:50 PM IST
ഏത്തപ്പഴം കൊണ്ട് രുചികരമായ ഹൽവ കേക്ക്; റെസിപ്പി

Synopsis

ഏത്തപ്പഴം ഇരിപ്പുണ്ടെങ്കിൽ വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു പലഹാരമാണ് ഏത്തപ്പഴം ഹൽവ കേക്ക്. വളരെ കുറച്ച് ചേരുവകൾ കൊണ്ട് ഈ വിഭവം എളുപ്പം തയ്യാറാക്കാം.

ഏത്തപ്പഴം ഇരിപ്പുണ്ടെങ്കിൽ വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു പലഹാരമാണ് ഏത്തപ്പഴം ഹൽവ കേക്ക്. വളരെ കുറച്ച് ചേരുവകൾ കൊണ്ട് ഈ വിഭവം എളുപ്പം തയ്യാറാക്കാം.

വേണ്ട ചേരുവകൾ...

ഏത്തപ്പഴം                                  3 എണ്ണം (നന്നായിട്ട് പഴുത്തത്)
ശർക്കര                                      1/4 കപ്പ്
ഉണക്ക തേങ്ങ പൊടി             1/2 കപ്പ്
ഏലയ്ക്ക പൊടി                      2 ടീസ്പൂൺ
അണ്ടിപ്പരിപ്പ്                             10 എണ്ണം
ഉണക്ക മുന്തിരി                        10 എണ്ണം
നെയ്യ്                                            6 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

ആദ്യം ഏത്തപ്പഴം  തൊലികളഞ്ഞ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. ഫോർക്ക് ഉപയോഗിച്ച് നല്ലോണം മാഷ് ചെയ്തെടുക്കുക. അതിനു ശേഷം ഒരു ഫ്രൈയിംഗ് പാൻ അടുപ്പിൽ വയ്ക്കുക. ആദ്യം തന്നെ മൂന്ന് ടീസ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. ഒന്ന് ചൂടായി വന്നശേഷം അണ്ടിപരിപ്പും ഉണക്കമുന്തിരിയും ചേർത്ത് കൊടുക്കുക. ഒരു 2-3 മിനിറ്റ് വരെ ഫ്രൈ ചെയ്തെടുക്കുക.

ഫ്രൈ ചെയ്ത അണ്ടിപരിപ്പും മുന്തിരിയും വേറൊരു പാത്രത്തിലേക്ക് മാറ്റിവെക്കുക.  അതേ ഫ്രൈ പാനിലേക്ക് ഇപ്പോ മാഷ് ചെയ്തു വെച്ച ഏത്തപഴം ചേർത്ത് കൊടുക്കുക . ചെറിയ തീയിൽ 10 മിനിറ്റ് വരെ ഏത്തപ്പഴം നന്നായിട്ട് ഫ്രൈ ചെയ്തെടുക്കുക. 1 ടീസ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. 

അതിനുശേഷം ശർക്കര ചേർത്ത് കൊടുക്കുക. 5 മിനിറ്റ് വരെ കൈവിടാതെ നന്നായിട്ട് ഇളക്കിക്കൊടുക്കുക. ഇപ്പോ ഇതിലേക്ക് ഏലയ്ക്കാപൊടിയും വറുത്തു വച്ചിരിക്കുന്ന അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേർത്ത് കൊടുക്കുക. 2 ടീസ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. ഇനി 2-3 മിനിറ്റ് വരെ നന്നായിട്ട് കൈവിടാതെ ഇളക്കിക്കൊടുക്കുക. 

ഫ്രൈപാനിൽ ഒട്ടിപ്പിടിക്കാതെ ആയി വരുമ്പോൾ നമ്മുടെ ഏത്തപഴം ഹൽവ തയ്യാറായിരിക്കുന്നു. അതിനുശേഷം ഒരു പാത്രത്തിൽ നെയ്യ് തേച്ചു കൊടുക്കുക. അതിലേക്ക് ഉണ്ടാക്കി വച്ചിരിക്കുന്ന ഏത്തപഴം ഹൽവ നന്നായിട്ട് പരത്തിവെക്കുക. 

രണ്ടു മണിക്കൂർ വരെ മാറ്റി വയ്ക്കുകയാണെങ്കിൽ ഏത്തപഴം ഹൽവ കേക്ക് റെസിപ്പി തയ്യാറായിരിക്കും. വളരെ സോഫ്റ്റ് ആയും ടേസ്റ്റ് ആയും അതേപോലെ നല്ല മധുരമുള്ള ഒരു അടിപൊളി ഏത്തപഴം ഹൽവ കേക്ക്.

തയ്യാറാക്കിയത്:
ലീന ലാൽസൺ

കടച്ചക്ക കൊണ്ട് ഒരു കിടിലൻ കറി തയ്യാറാക്കിയാലോ...

PREV
click me!

Recommended Stories

ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ല ഉറക്കത്തിന് തടസമാകുന്നു
മത്തങ്ങ വിത്ത് അമിതമായി കഴിക്കുന്നതിന്റെ ദോഷങ്ങൾ