ഈ ജ്യൂസ് കുടിക്കൂ; കൊളസ്ട്രോൾ കുറയ്ക്കാം, പ്രതിരോധശേഷി കൂട്ടാം

By Web TeamFirst Published Jul 24, 2021, 2:49 PM IST
Highlights

വിറ്റാമിൻ സി ധാരാളമുള്ള ഇരുമ്പൻ പുളി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ഈ ഫലം എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. 

നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതും എന്നാൽ പലരും അധികം ഉപയോഗിക്കാത്തതുമായ ഫലമാണ് ഇരുമ്പൻ പുളി. പുളിയും ചവർപ്പും അധികമായതിനാൽ ഒട്ടുമിക്ക ആളുകളും ഇരുമ്പൻ പുളി ഉപയോഗിക്കാറില്ല. അച്ചാർ ആയും ജ്യൂസ് ആയും മാത്രം ഉപയോഗിക്കുന്ന ഇരുമ്പൻ പുളിയുടെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല.

വിറ്റാമിൻ സി ധാരാളമുള്ള ഇരുമ്പൻ പുളി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ഈ ഫലം എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇരുമ്പൻ പുളി കൊണ്ട് ഹെൽത്തിയായൊരു ജ്യൂസ് തയ്യാറാക്കിയാലോ...
 
വേണ്ട ചേരുവകൾ...

ഇരുമ്പൻ പുളി                                         3 എണ്ണം
ഇഞ്ചി                                                       രണ്ടു സ്പൂൺ
പഞ്ചസാര                                                2 സ്പൂൺ
ഐസ് ക്യൂബ്                                       ആവശ്യത്തിന്
തണുത്തവെള്ളം / സോഡ                 ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ഇരുമ്പൻ പുളി നന്നായി കഴുകിയ ശേഷം ചെറുതായി അരിയുക. ശേഷം മിക്സിയുടെ ജാറിലേക്ക് ഇടുക. ജാറിലേക്ക് അതിന്റെ കൂടെ ഇഞ്ചിയും പഞ്ചസാരയും ചേർത്ത് നന്നായി അരച്ച് അരിച്ചു എടുക്കുക. ഒരു ഗ്ലാസ്സിലേക്ക് കാൽ ഗ്ലാസ് ജ്യൂസും ഐസ് ക്യൂബ് എന്നിവ ചേർത്ത് ആവശ്യത്തിന് തണുത്ത വെള്ളം അല്ലെങ്കിൽ സോഡാ ചേർത്ത് കഴിക്കാവുന്നതാണ്. രുചികരവും ഹെൽത്തിയും ആണ് ഈ ജ്യൂസ്. കൊളസ്ട്രോൾ കുറയ്ക്കാൻ മികച്ചൊരു പരിഹാരമാണ് ഇരുമ്പൻ പുളി ജ്യൂസ്.

തയ്യാറാക്കിയത്:
ആശ രാജനാരായണൻ,
ബാം​ഗ്ലൂർ

click me!