പനീറും നാനും കഴിക്കുന്ന ബിടിഎസ് താരങ്ങള്‍; വൈറലായി വീഡിയോ; ലൈക്കടിച്ച് ഇന്ത്യന്‍ ആരാധകര്‍

Published : Jul 24, 2021, 01:00 PM ISTUpdated : Jul 24, 2021, 02:35 PM IST
പനീറും നാനും കഴിക്കുന്ന ബിടിഎസ് താരങ്ങള്‍; വൈറലായി വീഡിയോ; ലൈക്കടിച്ച് ഇന്ത്യന്‍ ആരാധകര്‍

Synopsis

ഏറ്റവും ഹിറ്റ് ബാന്റുകളിൽ ഒന്നാണ് ബിടിഎസ് എന്ന കൊറിയൻ പോപ്പ് ബാന്‍റ്. ഇപ്പോഴിതാ  ഇന്ത്യന്‍ ഭക്ഷണം ആസ്വദിക്കുന്ന ബിടിഎസ് ടീം അംഗങ്ങളുടെ പഴയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ലോകം മുഴുവൻ ആരാധകരുള്ള ഒരു സംഗീത ബാന്‍റ്. 'ബിടിഎസ്' എന്ന പേര് ഇപ്പോൾ യുവാക്കൾക്ക് ഹരമായി മാറിയിരിക്കുകയാണ്. ഇപ്പോഴത്തെ ഏറ്റവും ഹിറ്റ് ബാന്റുകളിൽ ഒന്നാണ് ബിടിഎസ് എന്ന കൊറിയൻ പോപ്പ് ബാന്റ്.

ഇവരുടെ ഒരോ പാട്ടുകളും യുട്യൂബില്‍ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിതാ  ഇന്ത്യന്‍ ഭക്ഷണം ആസ്വദിക്കുന്ന ബിടിഎസ് ടീം അംഗങ്ങളുടെ പഴയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

പനീറും നാനും അസ്വദിച്ചു കഴിക്കുന്ന ബിടിഎസ് താരങ്ങളെ ആണ് വീഡിയോയില്‍ കാണുന്നത്. 'ടോഫു പോലെയിരിക്കുന്ന ഇതിന് പാലിന്റെ രുചിയാണ്'- പനീറിനെ കുറിച്ച് ഒരു താരത്തിന്റെ കമന്‍റ്. ഇത് ചീസാണോ എന്നാണ് അടുത്തയാളുടെ സംശയം. 

 

 

 

ടിവി സീരിസിന്റെ ഭാഗമായി 2019 നവംബറില്‍ ന്യൂസിലന്റ് പര്യടനത്തിന് ഇടയിലെടുത്ത വീഡിയോയാണിത്. വീഡിയോ ഇപ്പോള്‍ വീണ്ടും ഇന്ത്യന്‍ ആരാധകര്‍ ലൈക്കടിച്ച് വൈറലാക്കിയിരിക്കുകയാണ്. 

Also Read: ഇത് തീ പാറും ദോശ; വൈറലായി പാചകപരീക്ഷണ വീഡിയോ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഫ്ളാക്സ് സീഡിന്റെ അതിശയിപ്പിക്കുന്ന ആറ് ആരോ​ഗ്യ​ഗുണങ്ങൾ
ഹോട്ട് ചോക്ലേറ്റ് പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ