Asianet News MalayalamAsianet News Malayalam

കിടിലൻ പനീര്‍ കട്‌ലറ്റ് തയ്യാറാക്കിയാലോ...

 വ്യത്യസ്ത രുചികളില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്നവയാണ് മിക്ക പനീര്‍ വിഭവങ്ങളും. പനീര്‍ കൊണ്ട് രുചിയേറിയ കട്‌ലറ്റ് ഉണ്ടാക്കിയാലോ...

how to make paneer cutlet
Author
Trivandrum, First Published Feb 16, 2021, 10:49 PM IST

സസ്യാഹാരികള്‍ക്കും മാംസാഹാരികള്‍ക്കും ഒരുേപാലെ പ്രിയപ്പെട്ട ഭക്ഷ്യവസ്തുവാണ് പനീര്‍. വ്യത്യസ്ത രുചികളില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്നവയാണ് മിക്ക പനീര്‍ വിഭവങ്ങളും. പനീര്‍ കൊണ്ട് രുചിയേറിയ കട്‌ലറ്റ് ഉണ്ടാക്കിയാലോ..

വേണ്ട ചേരുവകൾ...


1. പനീർ                                                                    200 ഗ്രാം
2. കസൂരി മേത്തി                                                   15 ഗ്രാം
 പച്ചമുളക് പൊടിയായി അരിഞ്ഞത്               20 ഗ്രാം
 ഇഞ്ചി ഗ്രേറ്റ് െചയ്തത്                                     10 ഗ്രാം
 ഉപ്പ്                                                                      പാകത്തിന്
 മല്ലിയില അരിഞ്ഞത്                                         പാകത്തിന്
3. കടലമാവ്                                                           15 ഗ്രാം
 വെള്ളം                                                                   250 മില്ലി
4. റൊട്ടിപ്പൊടി                                                         250 ഗ്രാം
5. എണ്ണ                                                                    വറുക്കാൻ

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു ബൗളിൽ പനീർ ചേർത്തു നന്നായി ഉടയ്ക്കുക. ഇതിൽ രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിച്ചു മാവു തയാറാക്കുക. ഒരേ വലുപ്പത്തില്‍ നീളത്തിൽ ഉരുട്ടി മാറ്റിവയ്ക്കുക.  മറ്റൊരു ബൗളിൽ മൂന്നാമത്തെ ചേരുവ യോജിപ്പിച്ച് മാവു തയാറാക്കുക. ഉരുട്ടിയ കട്‌ലറ്റ്, മാവിൽ ഒന്നു മുക്കിയെടുത്ത് റൊട്ടിപ്പൊടിയിൽ നന്നായി പൊതിഞ്ഞെടുക്കണം.  ഇത് അനക്കാതെ അഞ്ചു മിനിറ്റ് മാറ്റിവയ്ക്കുക.അൽപം എണ്ണ ചൂടാക്കി കട്‌ലറ്റ് ചേർത്ത് ഗോൾഡൻ നിറമാകും വരെ തിരിച്ചും മറിച്ചുമിട്ടു വറുക്കുക. പനീർ കട്ലറ്റ് തയ്യാറായി...

Follow Us:
Download App:
  • android
  • ios